ന്യൂദല്‍ഹി: ഭാരതം സ്വന്തമായി നിര്‍മ്മിച്ച പ്രഥമ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് പോരാട്ടങ്ങള്‍ക്ക് സജ്ജമായി. ഇതിനകം നിരവധി ആഴക്കടല്‍ പരിശീലനങ്ങളും ട്രയലുകളും ആയുധപരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച അരിഹന്ത് വൈകാതെ സൈന്യത്തില്‍ ചേര്‍ക്കും.
ഭാരതം സ്വന്തമായി വികസിപ്പിച്ച അരിഹന്ത് നാം നിര്‍മ്മിക്കുന്ന അഞ്ച് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ്. ഇനി ഇതില്‍ 700 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന കെ 15 ഹൃസ്വദൂര മിസൈലുകളും 3500 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന കെ 4 ബാലിസ്റ്റിക് മിസൈലുകളും ഘടിപ്പിക്കും.
അരിഹന്ത് കഌസില്‍ പെട്ട രണ്ട് മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണം വിശാഖപട്ടണം കപ്പല്‍ നിര്‍മാണശാലയില്‍ നടന്നുവരികയാണ്. അരിഹന്തിനേക്കാള്‍ വലുതാണ് ഇവ. 6000 ടണ്‍ ഭാരമുള്ള അരിഹന്തിന് 111 മീറ്റര്‍ നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: