പയ്യന്നൂര്‍: സെന്‍ട്രല്‍ ആര്‍ട്സ് വെള്ളൂരിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 26 വരെ വെള്ളൂരില്‍ ‘തെരുവരങ്ങ്’ എന്ന പേരില്‍ തെരുവു നാടകോല്‍സവം സംഘടിപ്പിക്കുന്നു. 24ന് വൈകീട്ട് ആറിന് ജയപ്രകാശ് കുളൂര്‍ ഉദ്ഘാടനം ചെയ്യും. വി.നാരായണന് അധ്യക്ഷത വഹിക്കും. ഫോക്ലോര് അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ സംസാരിക്കും. തുടര്‍ന്ന് കോറസ് മാണിയാട്ടിന്റെ ‘കലികാലന്’, തടിയന്‍കൊവ്വല്‍ ഇഎംഎസ് വായനശാലയുടെ ‘വിഷക്കെണി’ എന്നീ തെരുവുനാടകങ്ങള്‍ അരങ്ങേറും. 25ന് വൈകീട്ട് ആറിന് മൊറാഴ യുവധാര സാംസ്കാരികവേദിയുടെ ‘വെള്ളം കുടിയന്’, മടിക്കൈ കര്‍ഷക കലാവേദിയുടെ ‘രാമേട്ടന്’ എന്നീ നാടകങ്ങളും അരങ്ങേറും. നാടകങ്ങള്‍ക്കുശേഷം അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അനുമോദിക്കും. 26ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പി.അപ്പുക്കുട്ടന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എം.സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സെന്‍ട്രല്‍ ആര്‍ട്സ് വെള്ളൂരിന്റെ ‘കലാപകാലം’ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: