രാഷ്‌ട്രബോധത്തെപറ്റി ഒന്നു സംസാരിച്ചതിന്റെ പേരില്‍ മലയാളികളുടെ ലാലേട്ടനേയും താന്‍ ഒരു സംഘടനയുടെയും വക്താവല്ലെന്ന് പലവുരു പറഞ്ഞിട്ടും രാഹുല്‍ ഈശ്വറിനേയും മേജര്‍ രവിയേയും സംഘപ്രവര്‍ത്തകരാക്കി. രാജ്യത്തിനുവേണ്ടി വാദിച്ചാല്‍ അവരെയൊക്കെ എതിര്‍ക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യദ്രോഹികള്‍ക്കും ദേശവിരുദ്ധര്‍ക്കും ഏറ്റവും എളുപ്പം അവര്‍ക്ക് ആര്‍എസ്എസ് മുദ്ര കുത്തുക എന്നതാണ്. അതാകുമ്പോ ഇടതു പക്ഷവും നെഹ്‌റുകുടുംബവും കൂട്ടിനും കാണും. മതനിരപേക്ഷത എന്നൊന്ന് ഊന്നിപ്പറഞ്ഞാല്‍ കാനം രാജേന്ദ്രനും വീഴും സംഘിപ്പട്ടം. അതാണ് കേരളത്തിലെ പരിതസ്ഥിതി.
വെറും 35 വര്‍ഷംകൊണ്ട് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപിയോട് വര്‍ഷങ്ങളായി അവരോഹണ പാതയില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ്സും 91 വര്‍ഷമായി നിലനില്‍പ്പിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസവും അസഹിഷ്ണുത കാണിക്കും. അത് സ്വാഭാവികം. ഭാരതീയ സംസ്‌ക്കാരത്തിന ്പ്രാധാന്യം കൊടുക്കുന്ന ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പ്രസ്ഥാനമാണെന്നതുകൊണ്ടു തന്നെ ഈ ചൊരുക്ക് ഏറിവരും… രാഷ്‌ട്രനവനിര്‍മ്മാണമെന്ന ഭാരിച്ച ലക്ഷ്യത്തിലേക്കടുക്കുമ്പോള്‍ ആര്‍എസ്എസിന് എല്ലാത്തരം രാജ്യദ്രോഹികളോടും ഏറ്റുമുട്ടേണ്ടി വരും എന്ന് ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞത് എത്ര പരമാര്‍ത്ഥം!
സുബിന്‍. എം
















