മേപ്പാടി : ഏറെ വര്‍ഷങ്ങളായി കുറിച്ച്യര്‍മല എസ്റ്റേറ്റില്‍ സിഐടിയുവിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഏഴ് തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍പോലും നേടികൊടുക്കാന്‍ സാധിക്കാത്തതിനാലും ഒരേ ആവശ്യത്തിന് മുന്പില് പല നയങ്ങള്‍ സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് ഇവര്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന് (സിഐടിയു)വിട്ട് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍സംഘം (ബിഎംഎസ്)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ദേശീയവീക്ഷണത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനം എന്നതിനാലാണ് ബിഎംഎസില്‍ ചേര്‍ന്നതെന്നും സിഐടിയുവിട്ടുവന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.
വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) കുറിച്ച്യര്‍മല യൂണിറ്റ് ഭാരവാഹികളായി ആര്.മുരുകന് (സെക്രട്ടറി), കെ.സി.സുനില്‍കുമാ ര്‍(പ്രസിഡണ്ട്), ഓമന(ജോ. സെക്രട്ടറി), എം.ആര്.ശാരദ(ജോ.സെക്രട്ടറി), മഹേന്ദ്ര ന്, കാളിയമ്മ (വൈ.പ്രസിഡണ്ട്), കതിരേശന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സിഐടിയു വിട്ട് ബിഎംഎസ്സില്‍ ചേര്‍ന്നവര്‍ക്ക് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡണ്ട് പി.കെ.മുരളീധരന് അംഗത്വം നല്കി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: