പാമ്പോര്‍: ജമ്മുകശ്മീരിലെ പാമ്പോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടുമ്പോള്‍ പള്ളിയില്‍ നിന്ന് ഭീകരരെ അനുകൂലിച്ച് മുദ്രവാവാക്യം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
ഫ്രസ്റ്റാബാല്‍, ഡ്രാങ്ക്ബാല്‍, കട്‌ലാബാല്‍, സെമ്പോറ എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ നിന്നാണ് ഭീകരരെ പ്രകീര്‍ത്തിച്ചും പാക്കിസ്ഥാനെ അനുകൂലിച്ചും കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ടും ശബ്ദമുയര്‍ന്നത്. റെക്കാര്‍ഡ് ചെയ്ത് സിഡിയാണ് ഉപയോഗിച്ചിരുന്നത്.
സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടിനു സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെയുള്ള അരുവിക്ക് സമീപം നൂറുകണക്കിന് യുവാക്കള്‍ ചേര്‍ന്ന് സൈന്യം ഭീകരര്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത് തടയാനുള്ള ശ്രമവും നടന്നു. തുടര്‍ന്ന് പോലീസ് മോസ്‌ക്കില്‍ കയറി ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുത്തു.
കുറ്റം ചെയ്ത് മുല്ലമാരെ അറസ്റ്റു ചെയ്തു. സൈന്യത്തെ തടയാനെത്തിയവരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് തുരത്തിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ കല്ലെറിഞ്ഞു. ഏതാനും ഭീകരരെ വകവരുത്തിയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചു.
















