കരുനാഗപ്പള്ളി: ക്ഷേത്രങ്ങളെയും ധര്‍മ്മത്തെയും ആചാരത്തെയും സംരക്ഷിക്കുവാന്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് കേരളക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ വി.ടി.രമ പറഞ്ഞു. കരുനാഗപ്പള്ളി അമ്പീലേത്ത് ഭഗവതിക്ഷേത്രത്തില്‍ നടന്ന ക്ഷേത്രത്തിന്റെയും നാലമ്പലത്തിന്റെയും സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കാലങ്ങളായി നിലനില്‍ക്കുന്ന ആചാരപദ്ധതികളെ എതിര്‍ക്കുന്നത് ഹിന്ദുസമൂഹത്തില്‍ ഇന്ന് ഉണ്ടായിവരുന്ന ഏകതാബോധത്തെ ഇല്ലാതാക്കുവാനും ഹിന്ദുസമൂഹത്തെ തമ്മില്‍ കലഹിപ്പിച്ച് ഇല്ലാതാക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ‘ാഗമാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
സമസ്തലോകത്തിനും സുഖം ഭവിക്കട്ടെ എന്ന് പറയുവാന്‍ ലോകത്ത് ഇന്ന് ഹിന്ദുസമൂഹത്തിന് മാത്രമേ കഴിയൂ. അങ്ങനെ എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള ഈ സംസ്‌കാരം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതസംസ്‌കാരത്തിന്റെ കേന്ദ്രബിന്ദുക്കളായ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അഴിച്ചുവിടുന്നതെന്ന് പ്രൊഫ.വി.ടി.രമ പറഞ്ഞു. ക്ഷേത്രങ്ങള്‍ ആചാരബദ്ധമാകണം. കൈത്താങ്ങായും വഴികാട്ടിയായും ഈശ്വരന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. നാമജപത്തില്‍കൂടി ഈശ്വരചൈതന്യത്തെ വര്‍ദ്ധിപ്പിക്കണം. ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണം. സനാതനധര്‍മ്മം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
















