കുമ്പള: കുമ്പള പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി അധികാരികളോടാവശ്യപ്പെട്ടു. ആവശ്യമായ മരന്നുകളും ആശുപത്രിയിലില്ല. മരുന്നുകള്‍ പുറത്തുനിന്ന് വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഡോക്ടറെ നിയമിച്ച് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.വിനോദന്‍, ഡി.എന്‍.ഷെട്ടി, ബാബു ഗട്ടി, സെക്രട്ടറിമാരായ സുബ്രഹ്മണ്യ നായക്, ഡി.എസ്.മോഹനകുമാര്‍, അനില്‍ ഷെട്ടി, ട്രഷറര്‍ കമലാക്ഷ ആരിക്കാടി, പഞ്ചായത്തംഗങ്ങളായ രമേഷ് ഭട്ട്, സുജിത് റൈ, സുധാകര കാമത്ത്, ഹരീഷ് ഷെട്ടി, പ്രേമലത, പുഷ്പലത സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വസന്തകുമാര്‍ സ്വാതവും കേശവ ശാന്തിപള്ളം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: