കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ‘സ്ട്രോംഗ് കമ്മിറ്റ്മെന്റ് ടു എച്ച്ആര്‍ എക്സലന്‍സ് അവാര്‍ഡ്’ ലഭിച്ചു. ന്യൂദല്‍ഹിയില്‍ നടന്ന നാഷണല്‍ സിഐഐ എച്ച്ആര്‍ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി വി.എസ്. ഒബ്റോയിയില്‍ നിന്നും സിന്തൈറ്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ നൈനാന് ഫിലിപ്പും എച്ച്ആര്‍ വൈസ് പ്രസിഡന്റ് എം.ആര്. രാജേഷ് കുമാറും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഈ അവാര്‍ഡ് ലഭിക്കുന്ന കേരളം ആസ്ഥാനമായുള്ള ആദ്യത്തെ കമ്പനിയാണ് സിന്തൈറ്റ്. അവാര്‍ഡ് കമ്മറ്റി സിന്തൈറ്റിന്റെ മനുഷ്യ വിഭവശേഷി വിനിയോഗം, വൈദഗ്ധ്യം, തൊഴിലാളികള്‍ക്കുള്ള പഠന വികസന പദ്ധതികള്‍, മറ്റ് എച്ച്ആര്‍ നടപടികള്‍ എന്നിവയെ സംബന്ധിച്ച് സമഗ്രമായ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നു. പ്രഗത്ഭമായ ദേശീയ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് സിന്തൈറ്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ നൈനാന് ഫിലിപ്പ് പറഞ്ഞു. സിന്തൈറ്റിന്റെ എച്ച്ആര്‍ വിഭാഗം എല്ലാ ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: