ന്യൂദല്‍ഹി: ഐവറി കോസ്റ്റില്‍ കടല്‍ക്കൊള്ളകാര്‍ തട്ടിയെടുത്ത കപ്പലിലെ ജീവനക്കാരെ ഇന്നലെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
10 ഭാരത ജീവനക്കാരെയാണ് നൈജീരിയന്‍ നേവിയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. പതിനൊന്ന് ഭാരതീയര്‍ ജോലിചെയ്യുന്ന കപ്പല്‍ ശനിയാഴ്ചയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.
പതിനൊന്നമത്തെ ഭാരതീയനെയും ഒരു പാകിസ്ഥാന്‍ സ്വദേശിയെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സുഷമ ട്വീറ്റ് ചെയ്തു. മാക്‌സിമസ് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെുത്തത്.
ഭാരതത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഘാനയുടെയും നൈജീരിയയുടെയും നേവി കപ്പലിനെ പിന്തുടരുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
















