കുരുഭാത്: പാവപ്പെട്ടവര്‍ക്കായി അഞ്ചുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ആകുമ്പോഴേക്കും ഇത്രയും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പ്രഖ്യാപിച്ചത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഞ്ചുകോടി കുടുംബങ്ങള്‍ ഇപ്പോഴും ‘വനരഹിതരാണ്. ഇതില്‍ രണ്ടുകോടി കുടുംബങ്ങള്‍ നഗരങ്ങളിലും രണ്ടുകോടി കുടുംബങ്ങള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റൂര്‍ബന്‍ മിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്നായിരിക്കും വീടുകള്‍ നിര്‍മിക്കുകയെന്നും ഇതൊരു അടിസ്ഥാന സൗകര്യ പദ്ധതിയല്ലെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്. നിര്‍മാണമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എങ്ങനെയുള്ള ഭാരതമായിരിക്കണം നമുക്കാവശ്യമെന്നു ഓരോ ഭാരത യുവാക്കളും ആലോചിക്കണം. നല്ല കഴിവുള്ളവരാണ് നമ്മുടെ യുവാക്കള്‍. ജോലിയുടെ സൃഷ്ടാക്കളായി നമ്മുടെ യുവാക്കള്‍ മാറണം. യുവാക്കള്‍ക്കിടയിലെ പുതിയ വ്യവസായ സംരം‘കരുടെ കടന്നുവരവിന് കേന്ദ്രസര്‍ക്കാരിന്റെ മുദ്ര യോജന പദ്ധതി ഏറെ ഗുണകരമാകുന്നുണ്ടെന്നും മോദി പറഞ്ഞു.
















