ന്യൂദല്‍ഹി: വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിവന്ന സമരത്തിന് നിര്‍ത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ജാട്ട് സമരനേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിഷയം പഠിക്കാന്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇതിനിടെ സമരംഗത്തുനിന്ന് പിന്‍മാറാന്‍ ജാട്ട് സംഘര്‍ഷ് സമിതി നേതാവ് ജെയ്‌പാല്‍ സിങ് സഖ്വാന്‍ ആഹ്വാനം ചെയ്തു.
കേന്ദ്രം 1,700 അര്‍ദ്ധ സൈനികരെകൂടി അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി എം.എല്‍. ഖട്ടാറുമായി ഫോണില്‍ ചര്‍ച്ച നടത്തി. കേന്ദ്രത്തിന്റെ എന്തുസഹായവും നല്‍കാമെന്ന് അറിയിച്ചു. സമരത്തെതുടര്‍ന്ന് 1000 ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. 736 സര്‍വീസുകള്‍ റാദ്ദാക്കി, 105 എണ്ണം വഴിതിരിച്ചുവിട്ടു. 12 സ്‌റ്റേഷനുകള്‍ ഇതുവരെ തീവെച്ചു നശിപ്പിച്ചു. നാശനഷ്ടവും വരുമാനനഷ്ടവും കണക്കിലെടുക്കുമ്പോള്‍ റെയില്‍വേയ്‌ക്ക് 200 കോടിരൂപയിലധികമാണ് പോയിരിക്കുന്നത്.
അതേസമയം, ഹരിയാനക്ക് 20,000 കോടി രൂപയുടെ നഷ്ടം ഈ അക്രമ സമരത്തെ തുടര്‍ന്നുണ്ടായതായി കണക്കെടുപ്പു നടത്തിയ അസോച്ചം ഭാരവാഹികള്‍ പറഞ്ഞു. വ്യാപാരം, ഉല്‍പ്പാദനം, ഗതാഗതം, സര്‍ക്കാര്‍-സ്വകാര്യ മേഖയ്‌ക്കുണ്ടായ നഷ്ടം ഇവയെല്ലാം പരിഗണിച്ചാണ് ഈ കണക്ക്.
















