പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടില് മനോജ് വധക്കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്കിയ ഹര്‍ജി നാളെ പരിഗണിക്കും. കൊലപാതകത്തില്‍ ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് കണ്ടെത്തിയ ജയരാജനെ ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. തുടര്‍ച്ചയായി നെഞ്ചുവേദനയുണ്ടെന്ന പി. ജയരാജന്റെ വാദം ഇസിജി പരിശോധനയില്‍ നുണയാണെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന തന്ത്രമാണ് പി. ജയരാജന്റെ തുടര്‍ച്ചയായ നെഞ്ചുവേദന അഭിനയം. ഇതു മനസിലാക്കി പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോ: അഷ്റഫിനെ സിബിഐ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തതോടെ പി. ജയരാജന് നിലവില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മനസിലായിരുന്നു.
.മനോജ് വധത്തില്‍ നടന്ന ഗൂഡാലോചന പുറത്തു വരാതിരിക്കാന്‍ ചോദ്യംചെയ്യല്‍ കടമ്പയില്‍ നിന്നും ഒഴിഞ്ഞുമാറാനായിരുന്നു പി. ജയരാജന്റെ ശ്രമം. ജയരാജനു പുറമെ സിപിഎമ്മിന്റെ പ്രമുഖരായ രണ്ടുനേതാക്കള്ക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. ഇനിയും പ്രതികളുണ്ടോയെന്ന സാധ്യത സിബിഐ തളളിക്കളയുന്നുമില്ല. ഇതു സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കും. ഒന്നാം പ്രതി വിക്രമനുമായി ഓട്ടച്ചിമാക്കൂലില്‍ വെച്ച് പി. ജയരാജന് നടത്തിയ ആശയവിനിമയത്തില്‍ പാട്യം പഞ്ചായത്തിലെ രണ്ടുനേതാക്കളും ഉണ്ടായിരുന്നു. ഇവര്‍ ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. ആയുധങ്ങള്‍ സംഘടിപ്പിക്കാനും കൃത്യം നടത്തിയ ശേഷം എത്താനുളള സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തത് പി. ജയരാജന്റെ സാന്നിധ്യത്തില്‍ ഈ നേതാക്കളായിരുന്നു. ഇതില്‍ ഒരു നേതാവിന്റെ െ്രെഡവര്‍ നിരവധി തവണ വിക്രമനെ വിളിച്ചിട്ടുണ്ട്. െ്രെഡവറുടെ മൊബൈലില്‍ നേതാവ് സംസാരിച്ചതാകാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. കേസിന്റെ രണ്ടാംഘട്ട കുറ്റപത്രം തയ്യാറാക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് സിബിഐ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: