അടിമാലി: റോഡിനു കുറുകെ കൈയ്യെത്തും ദൂരത്ത് അപകടക്കെണിയൊരുക്കി വൈദ്യുതി ബോര്‍ഡിന്റെ തീക്കളി. കമ്പിളിക്കണ്ടം സെക്ഷന്‍ കീഴില്‍ വരുന്ന അഞ്ചാംമൈല്‍ സ്വപ്നപടി റോഡില്‍ തവളംമാക്കല് ജംഗ്ഷനു സമീപമാണ് അപകടകരമായ രീതിയില്‍ ലൈനുകള്‍ താഴ്ത്തി വലിച്ചിരിക്കുന്നത്. റോഡിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍ഫോമറില്‍ നിന്നും ഗാര്‍ഹിക ആവിശ്യത്തിനായി വലിച്ചിരിക്കുന്ന സാധാരണ പോസ്റ്റുകളില്‍ നിന്നും ഏറെ നീളം കുറഞ്ഞ പോസ്റ്റിട്ടാണ് ലൈനുകള്‍ വലിച്ചിരിക്കുന്നത്. അഞ്ചാംമൈല്‍ -സ്വപ്നപടി, ഇഞ്ചപ്പതാല്‍ -കാക്കാസ്റ്റി റോഡുകള്‍ സംഗമിക്കുന്ന ജനസാന്ദ്രതയേറിയതും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നതുമായ റോഡിന്റെ കുറുകെ വലിച്ചിരിക്കുന്ന ലൈനുകള്‍ വന്‍ ദുരന്ത ഭീഷണിയാണുര്ത്തുന്നത്. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ ലൈനുകള്‍ അപകട ഭീഷണി ഉയര്‍ത്തിയാണ് ഭാരവണ്ടികള്‍ കടന്നു പോകുന്നത്. മഴക്കാലമായാല്‍ സ്ഥിതി വശളാവും. നാടുനീളെ ആയിരക്കണക്കിന് പോസ്റ്റുകള്‍ കാടുകയറിയും മണ്ണുമൂടിയും കിടക്കുമ്പോഴാണ് ഒടിഞ്ഞുപോയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥ. പോസ്റ്റ് നിര്‍മ്മാണം സ്വാകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച് വന്‍ അഴിമതി നടത്തുന്നതിനെക്കുറിച്ചും കരാറുകാരുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെത്തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് സ്റ്റേഷന് പടിക്കല്‍ മണ്ണിനടിയിലായിരുന്ന പോസ്റ്റുകളില്‍ ചിലത് മണ്ണുമാറ്റി ഉപയോഗത്തിനായി എടുത്തിരുന്നു. എത്രയും വേഗം പോസ്റ്റ് മാറി ലൈന്‍ ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: