രാംപുര്‍: രാഷ്ട്രപതിഭവനും പാര്‍ലമെന്റ് മന്ദിരവും താജ്മഹലും ഇടിച്ചുപൊളിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയുമായ അസം ഖാന്. അടിമത്തത്തിന്റെ അടയാളങ്ങളായി നിലകൊള്ളുന്ന ഇത്തരം നിര്‍മാണങ്ങള്‍ തകര്‍ക്കണമെന്നും അസം ഖാന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മിച്ചതാണ് പാര്ലമെന്റടക്കമുള്ളവയെന്നും അതിനാല്‍ ഈ നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റണമെന്നുമാണ് അസം ഖാന് വാദിക്കുന്നത്.
ഉത്തര്‍പ്രദേശിലെ രാംപുരില്‍ റാസ ഡിഗ്രി കോളജില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പ്രസംഗിക്കുമ്പോഴാണ് അസംഖാന് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പൊതുമുതല്‍ പാഴാക്കുന്ന ഒരു വലിയ കെട്ടിടം മാത്രമായ താജ് മഹലിന്റെ പരിസരത്ത് പോലും താന്‍ നില്‍ക്കാറില്ലെന്നും അസം ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: