അലിഗഡ്: അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഗോമാംസം വിളംബിയതായി ആക്ഷേപം. സര്‍വകലാശാല കാന്റീനില്‍ ഗോമാംസ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനെതിരെ മേയര്‍ ശകുന്തളാ ഭാരതിയുടെ നേതൃത്വത്തിലുള്ള ബിജെപി, വിഎച്ച്പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിവാദത്തെത്തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. സര്‍വകലാശാലയിലെ കാന്റീനിലെ ഭക്ഷണ വിഭവങ്ങളുടെ ലിസ്റ്റില്‍ ബീഫ് ബിരിയാണിയുമുണ്ട്. ഗോമാംസം സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് പോത്തിറച്ചിയാണെന്നാണ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: