തിരുവനന്തപുരം: തെരുവ് നായ ശല്യത്തിനെതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന ഇരുപത്തിനാലു മണിക്കൂര്‍ സൂചനാ നിരാഹാരസമരം ആരംഭിച്ചു. എല്‍എംഎസ് മൈതാനത്തു നടക്കുന്ന നിരാഹാരസമരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഉദ്ഘാടനം ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും ചെയ്യുമ്പോള്‍ അടിസ്ഥാന്യൂപ്രശ്നങ്ങള് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നു ്യൂനിരാഹാരസമരം ഉദ്ഘാടനം ചെയ്ത സൂസപാക്യം പറഞ്ഞു.
ചട്ടങ്ങള്‍ വേണ്ടരീതിയില്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടിക്കാനോടിയെത്തുന്ന നായയെ തല്ലിക്കൊല്ലുക തന്നെ വേണമെന്നു കെ.മുരളീധരന് എംഎല്‍എ പറഞ്ഞു. കടിക്കാന്‍ വരുന്ന ്യൂനായയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാനോ പുരാണം പറയാനോ പറ്റില്ല. തല്ലിക്കൊല്ലുക തന്നെ വേണം. ഇങ്ങനെ്യൂ ചെയ്യുന്നവര്‍ക്കെതിരേ പോലീസ് ്യൂനടപടി വന്നാല്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ മുന്നിലുണ്ടാകും. ആടിനെയും കോഴിയെയും കൊന്നു ഭക്ഷിക്കുന്നതിനെ്യൂ ആരും ചോദ്യം ചെയ്യുന്നില്ല. ്യൂനായയെക്കാള് വലതു മനുഷ്യജീവനാണെന്നു കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പട്ടിയെ മാത്രം ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നതെന്നും മുരളീധരന് പറഞ്ഞു.
തെരുവ് ്യൂനായകള് വേണ്ടി വാദിക്കുന്ന ്യൂനായസ്നേഹികള്ക്കു പിന്നില്‍ മരുന്നുവിപണിയാണെന്നു ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. തെരുവ് ്യൂനായകള്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കു പണം നല്‍കുന്നത് മരുന്ന് വിപണികളാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള 2800 കോടിയുടെ മരുന്നാണ് ഇവിടെ വിറ്റുപോകുന്നത്.്യൂനായകളെ വന്ധീകരിക്കുന്നതിലും അഴിമതിയുണ്ട്. ഹ്യൂമന്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വന്ധീകരണ ജോലികള്‍ ്യൂനടത്തണമെന്നുള്ള ചില നിര്‍ബന്ധങ്ങളുമുണ്ട്.
എന്നാല്‍ വന്ധീകരിച്ചാല്‍ ്യൂനായകള് കടിക്കാതിരിക്കില്ലല്ലോ. നാഗാലാന്റില്‍ ്യൂനായകളെ കൊന്നു തിന്നുണ്ട്. നമ്മുടെ ്യൂനാട്ടില് നായകളെ കൊല്ലാന്‍ പാടില്ല. എബിസി നിയമത്തില്‍ നായകളെ മാത്രം ഉള്‍പ്പെടുത്തിയതും സംശയത്തിനു ഇടയാക്കുന്നുണ്ട്. തെരുവ്നായ സ്നേഹികളെ പോലുള്ള ജനോപകാരപ്രദമല്ലാത്ത പ്രവൃത്തി ചെയ്യുന്നവരെ വാഴ്ത്തപ്പെട്ടവരായി കണക്കാക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും. തെരുവ്്യൂനായ കേസ് വാദിക്കാന്‍ പ്രശസ്ത അഭിഭാഷകരാണ് എത്തുന്നത്.
മൃഗസംരക്ഷണത്തിനുള്ള എബിസി ്യൂനിയമത്തില് ്യൂനായകളെക്കുറിച്ചു മാത്രം പറയുന്നതു സംശയത്തോടെയേ കാണാന്‍ സാധിക്കൂവെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിയമം മനുഷ്യനു വേണ്ടിയുള്ളതാണ്. അല്ലാതെ മനുഷ്യന് നിയമത്തിനു വേണ്ടിയുള്ളതല്ല.നിയമത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് ഓഫ് റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരി റോസ്മേരി, ചലച്ചിത്ര്യൂനടന് മണിയന്‍പിള്ള രാജു, വിജയരാഘവന്, എം.എസ്.വേണുഗോപാല്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: