Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവിടെ സരിതാപകരം, ഇവിടെ ജയരാജകരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 08:13 pm IST
inVicharam

ആധുനികോത്തര കേരളത്തിലെ ഉമ്മന്‍സര്‍ക്കാരിന്റെ നില സഹതാപകരമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് സരിതാപകരമായിരിക്കുന്നുവെന്ന് ഉത്തരാധുനിക സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടതായി അറിയുന്നു. ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐയെ സ്റ്റുഡന്റ്‌സ് ഫാസിസ്റ്റ് ഓഫ് ഇന്ത്യ എന്ന് വിളിച്ചുകൊണ്ട് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. കേരളത്തിലെ സംഭവങ്ങളില്‍ മലയാള സാഹിത്യകാരന്മാര്‍ പ്രതികരിച്ചുതുടങ്ങിയത് ശുഭോദര്‍ക്കം. തൃപ്പൂണിത്തുറയിലും അടൂരും എംജി യൂണിവേഴ്‌സിറ്റിയിലും നടന്ന പീഡനങ്ങളില്‍ നിശബ്ദത പാലിച്ച മല്ലൂ ബുദ്ധിജീവികള്‍ ഹൈദരാബാദിലെ രോഹിത് വെമുലയെ ഇവിടെ മുഖ്യചര്‍ച്ചാവിഷയമാക്കി.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി വെമൂല യാക്കൂബ് മേമനുവേണ്ടി പ്രക്ഷോഭം നടത്തി! ഭാരതത്തില്‍ അംബേദ്ക്കറെപ്പോലുള്ളവര്‍ സൃഷ്ടിച്ച നിയമപ്രകാരമാണ് മേമനെ ശിക്ഷിച്ചത്. അംബേദ്കര്‍ കമ്യൂണിസത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു എന്ന കാര്യവും വെമുലയെ വിറ്റ് രാഷ്‌ട്രീയം കളിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കേണ്ടതാണ്.

അവസാനം പി. ജയരാജന്‍ റിമാന്‍ഡിലായി. പിണറായിയുടെ പ്രതികരണം ഉടന്‍വന്നു. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ഗൂഢശ്രമം ആണത്രേ! 1965 ലെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന മുപ്പതോളം പ്രവര്‍ത്തകര്‍ വിജയിച്ച കാര്യം പിണറായി ചൂണ്ടിക്കാട്ടുന്നു. അന്ന് പാവപ്പെട്ടവന്റേതായിരുന്നു പാര്‍ട്ടി. ഇന്ന് സമ്പന്നന്റേതായി മാറിയത് പിണറായി വിസ്മരിക്കുന്നു. ചരിത്രം ചികയുന്നവര്‍ ചരിത്രത്തോട് നീതിപുലര്‍ത്തിയോ എന്നുകൂടി ചിന്തിക്കട്ടെ! ഇനിയും നേതാക്കള്‍ പലരും ജയരാജന്റെ വഴിയേ അഴിക്കുള്ളിലേക്ക് പോകാനാണ് സാധ്യത. സഹതാപകരമായിരുന്ന സിപിഎമ്മിന്റെ അവസ്ഥ ഇപ്പോള്‍ ജയരാജകരമായി മാറിയിരിക്കുന്നു. ”ആത്മഹത്യക്കും കൊലക്കും ഇടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം” എന്ന് ചുള്ളിക്കാട് പാടിയതുപോലെ സരിതാപകരമായ കോണ്‍ഗ്രസിനും ജയരാജകരമായ സിപിഎമ്മിനും ഇടയിലൂടെ ആര്‍ത്തനാദംപോലെ പായുകയാണ് മലയാളി ജീവിതം.

എസ്എന്‍ഡിപിയും സംഘപരിവാറുമായുള്ള അടുപ്പം കുമാരനാശാന്‍ തുടങ്ങിവെച്ച ദേശീയതാബോധത്തിന്റെ പിന്തുടര്‍ച്ചയാണെന്ന് എം.പി. പ്രശാന്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ (ഫെബ്രു. 13) എഴുതുന്നു. മാപ്പിളലഹളയിലെ അതിക്രമങ്ങള്‍ ‘ദുരവസ്ഥ’യില്‍ ആഖ്യാനം ചെയ്യുന്നതാണ് ലേഖനത്തിന്റെ പ്രമേയം. ജാതികളെ ഒന്നിപ്പിച്ചുകൊണ്ടുള്ള ഹിന്ദു ഐക്യം കുമാരനാശാന്റെ ലക്ഷ്യമായിരുന്നുവെന്ന് നിരൂപകനായ പ്രദീപ് പാമ്പിരിക്കുന്ന് ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തെ ആശാന്‍ എതിര്‍ത്തിരുന്നത് പാമ്പിരിക്കുന്ന് അടിവരയിടുന്നു. എസ്എന്‍ഡിപിയിലെ ഹിന്ദു ഐക്യശ്രമങ്ങളുടെ തുടക്കമായി ദളിത് ബുദ്ധിജീവികള്‍ ‘ദുരവസ്ഥ’യെ അടയാളപ്പെടുത്തുന്നതായി ലേഖനം പറയുന്നു. ഇത്ര ധീരമായ വിശകലനങ്ങള്‍ നടത്താന്‍ മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ക്ക് ആര്‍ജവമുണ്ടോ എന്നതാണ് ചിന്തനീയം.

സാംസ്‌കാരിക ഫലിതബിന്ദുക്കള്‍

2013 ല്‍ അന്തരിച്ച ധാബോള്‍ക്കര്‍ ഉള്‍പ്പെടെ അപമൃത്യു സംഭവിച്ച മുഴുവന്‍ സാഹിത്യകാരന്മാരുടെയും ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവെക്കുകയാണ് കേരളത്തിലെ ബുദ്ധിജീവികള്‍. ടി.പി. ചന്ദ്രശേഖരനേക്കാള്‍ മുന്നേ കൊലയാളികളുടെ ലിസ്റ്റില്‍ ഇടംനേടിയ കണ്ണൂരിലെ കവി ഉമേഷ്ബാബു രണ്ടുതവണ വധശ്രമത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും ഇനിയും വേട്ടയാടപ്പെടുന്നുവെന്നും പച്ചക്കുതിര മാസിക 2012 ഒക്‌ടോബര്‍ ലക്കം കവര്‍സ്‌റ്റോറിയില്‍ പറയുന്നു. ഇടതുബുദ്ധിജീവികള്‍ക്ക് തന്മാത്രാരോഗമോ?

കഥാകൃത്ത് ഉണ്ണി. ആര്‍ പറയുന്നു. ”അഞ്ചാംക്ലാസുമുതല്‍ പത്താംക്ലാസുവരെ ആര്‍എസ്എസ് ശാഖയില്‍ പോയ കുട്ടിയായിരുന്നു ഞാന്‍. പിന്നീട് പുസ്തകങ്ങള്‍ വായിക്കുകയും ലോകത്തെ മനസിലാക്കുകയും ബുദ്ധി വളരുകയും ചെയ്തപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് ആര്‍എസ്എസ് ബന്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അനുഭവം പ്രസിദ്ധീകരിച്ചതാണ്. ഇന്നായിരുന്നു അത്തരമൊരു ലേഖനം പ്രസിദ്ധികരിക്കപ്പെടുന്നതെങ്കില്‍ എന്റെ തല കാണില്ലായിരുന്നു.”

ടി.പി. ചന്ദ്രശേഖരന്‍ മുതല്‍ ടി.പി. ശ്രീനിവാസനെ വരെ കണ്ട മലയാളിയുടെ മുന്നില്‍ ഈ നനഞ്ഞ പടക്കം പൊട്ടുമോ?

ശബരിമലയില്‍ സ്ത്രീയെയും പുരുഷനെയും ഒരുപോലെ പരിഗണിക്കണമെന്ന് സുപ്രീംകോടതി.

കഥകളിയില്‍ സ്ത്രീവേഷം അഭിനയിക്കുമ്പോള്‍ പശ്ചാത്തലവാദ്യമായി ചെണ്ട ഉപയോഗിക്കുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഈ സ്ത്രീ വിവേചനംകൂടി ബഹുമാനപ്പെട്ട സുപ്രീംകോടതി അവസാനിപ്പിച്ചുതന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ രക്ഷപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.