പള്ളുരുത്തി: കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു. കണ്ണമാലി കുരിശിങ്കല്‍ വീട്ടില്‍ ജോസഫിന്റെ മകന് ആന്റണി എന്ന ജോണ്സന്(45) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചെറായി കടലിലാണ് സംഭവം. 25 പേരടങ്ങുന്ന സംഘം ഇന്നലെ പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ജോയല്‍ എന്ന വള്ളത്തിലാണ് മത്സ്യബന്ധനത്തിന് പുറപ്പട്ടത്. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയില്‍. ഭാര്യ:ജാന്‍സി, മക്കള്‍: ജോസ്മി, ജാഷ്വിന്‍, മരുമകന്: ലിജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: