ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിന് ജാമ്യം നല്കാന് സുപ്രീംകോടതി വിസമ്മതിച്ചു. കനയ്യയുടെ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതി തീരുമാനം രാജ്യവിരുദ്ധ നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്ക് തിരിച്ചടിയായി. കീഴ്ക്കോടതികളെ മറികടന്ന് ജാമ്യഹര്‍ജിയുമായി സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതിനെ കോടതി വിമര്‍ശിച്ചു.
പ്രസ്ക്ലബ് ഓഫ് ഇന്ത്യയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് പരിപാടി സംഘടിപ്പിച്ച കേസില്‍ അറസ്റ്റിലായ എസ്എആര്‍ ഗിലാനിയുടെ ജാമ്യാപേക്ഷ പട്യാലഹൗസ് കോടതിയും തള്ളി
കനയ്യയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാരോപിച്ച് ഭരണഘടനയുടെ 32-ാം അനുച്ഛേദമനുസരിച്ചാണ് ഒരുകൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ പ്രത്യേക ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയെയും ജില്ലാകോടതിയെയും മറികടന്ന് കേസ് സുപ്രീംകോടതി നേരിട്ട് പരിഗണിച്ച ജസ്റ്റിസ് ചെലമേശ്വറിന്റെ നിലപാടിനെതിരെ മുതിര്‍ന്ന ന്യായാധിപന്മാര്ക്കിടയില് ഭിന്നതയുണ്ടായിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് കേള്‍ക്കാനാവില്ലെന്നും കീഴ്ക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉപദേശിച്ചു.
കീഴ്ക്കോടതികളെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി. കീഴ്ക്കോടതികളില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദവും കോടതി തള്ളി. എല്ലാ കോടതികളിലും സുരക്ഷാപ്രശ്നമുണ്ടെന്നത് കള്ളമാണ്. ജില്ലാകോടതിയെയാണ് കനയ്യയുടെ ജാമ്യത്തിനായി ശരിക്കും സമീപിക്കേണ്ടത്. എങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സുപ്രീംകോടതി വിധിച്ചു.
ഭരണഘടന പ്രകാരം മൗലികാവകാശ ലംഘനം നടന്നെങ്കില്‍ മാത്രമേ കനയ്യയ്ക്ക് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കൂ. അത്തരത്തിലുള്ളതൊന്നും ഈ കേസിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കനയ്യയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഒരുകൂട്ടം അഭിഭാഷകര്‍ സമര്‍പ്പിച്ച 32-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക ജാമ്യാപേക്ഷയ്ക്ക് സാധുതയില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. കീഴ്ക്കോടതിക്കും ദല്‍ഹി ഹൈക്കോടതിക്കും കനയ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ കഴിവില്ലെന്നാണോ കരുതേണ്ടതെന്ന കേന്ദ്ര-ദല്‍ഹി പോലീസ് അഭിഭാഷകരുടെ വാദവും സുപ്രീംകോടതി അംഗീകരിച്ചു.
ജെഎന്‍യു സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ആര്‍എസ്എസ് ഭീകരസംഘടനയാണെന്ന് പരാമര്‍ശിച്ചുള്ള മറ്റൊരു ഹര്‍ജിയും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന സുപ്രീംകോടതി ആര്‍എസ്എസിനെതിരായ പരാമര്‍ശം നീക്കി പുതിയ ഹര്‍ജി സമര്‍പ്പിക്കാനും ഹര്ജിക്കാരന് നിര്‍ദ്ദേശം നല്കി. കനയ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ഗിലാനിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. ഗിലാനിക്കെതിരായ കുറ്റം ഗൗരവമുള്ളതാണെന്നും ജാമ്യം നല്കി പുറത്തുവിട്ടാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭാരതത്തോടുള്ള കൂറ് നശിപ്പിക്കാനായിരുന്നു ഗിലാനിയുടെ ശ്രമമെന്ന പോലീസ് അഭിഭാഷകന്റെ വാദം അംഗീകരിച്ച മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍വീന്ദര്‍ സിംഗ് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: