കുറെദിവസമായി മീഡിയ സാമ്രാജ്യത്തില്‍ ആഘോഷം തുടങ്ങിയിട്ട്. ചാനലുകളാണ് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നത്. എന്തൊരു വാചാലതയാണ് പങ്കെടുക്കുന്നവര്‍ക്ക്. അവതാരിക- അവതാരകന്മാരാണ് കൂടുതല്‍ വികാരഭരിതരാവുന്നത്. വിഷയമാണെങ്കില്‍ രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുന്നതാണെന്ന മട്ടാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്നതാണാവശ്യം. സ്ത്രീ സമത്വത്തിന് എന്തുത്യാഗവും ചെയ്യാന്‍ സന്നദ്ധരാണെന്നാണ് തോന്നുക വാദഗതികള്‍ കേട്ടാല്‍. എല്ലാവരും മതനിരപേക്ഷതയുടെ വക്താക്കളാണെന്നാണ് നാട്യവും ഭാവവും.
ഇസ്ലാം മതവിശ്വാസികളുടെ പ്രമുഖ സംഘടനയായ സമസ്തയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ 14 നാണ് അവസാനിച്ചത്. 25000 ഓളം പേര് പങ്കെടുത്ത സമ്മേളനം നാലുദിവസം നീണ്ടുനിന്നെന്നറിയുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലത്രെ. അള്ളാവിന്റെ മുമ്പില്‍ എല്ലാവരും തുല്യമാണെന്ന് അനുശാസിക്കുന്ന അവരുടെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള കാര്യം എല്ലാവര്ക്കും അറിവുള്ളതാണ്. ഇതൊന്നും ചാനലുകളില്‍ ചര്‍ച്ചാവിഷയമല്ല. എന്നാല്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഇസ്ലാംമതവിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. പ്രഭാഷണങ്ങളും അതില്‍ കേന്ദ്രീകരിച്ചതുതന്നെ. പക്ഷെ മുസ്ലിം സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍, അവരോടു കാണിക്കുന്ന അസമത്വ മനോഭാവം എന്നിവ ചര്ച്ചാവിഷയങ്ങളാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
ചാനല്‍ രാജാക്കന്മാര്ക്കും ശബരിമല വിഷയത്തില്‍ രാവും പകലും ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നറിയാനാഗ്രഹമുണ്ട്. മതേതരവാദികളും മൗനം വെടിഞ്ഞാല്‍ നന്നായിരിക്കും.
തൡ ശങ്കരന് മൂസത്
ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: