മലയാളിക്കൊരു പ്രശ്നമുണ്ട്, സ്വന്തം മേല്‍ നോവുമ്പോഴേ അവന് പഠിക്കൂ. അതുവരെ എന്തിനും താത്വികമായ ഗീര്‍വാണങ്ങളും വാചോടാപവും ആയുധമാക്കും. പണ്ട് കേരളത്തില്‍ തീവ്രവാദം ചുവടുറപ്പിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് വന്നു. മലയാളി ചിരിച്ചുതള്ളി. പിന്നെക്കണ്ടത് മലയാളിയുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ സജീവമാകുന്നതാണ്. അത് മലയാളിയുടെ കുഴപ്പമല്ല. ശീലമാണ്.
ഒരു നല്ലയുദ്ധംപോലും മലയാളി കണ്ടിട്ടില്ല. കാര്ഗിലില്നിന്നും കുറച്ചുപെട്ടികള് വന്നപ്പോഴാണ് യുദ്ധം, സൈനികര്‍,മരണം എന്നിവയേക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങിയത്. അതുവരെ ചായക്കടയിലെ വിടുവായനായ കാരണവരായിരുന്നു പട്ടാളക്കാരന്. പിന്നെ പല ആക്രമണങ്ങളുമുണ്ടായിയെങ്കിലും ഒന്നും മലയാളിയെ അത്ര ബാധിച്ചില്ല. ഞാനും കുടുംബവും സേഫ് ആണ് എന്ന ഉറപ്പ്. അതുകൊണ്ടുതന്നെ ദേശഭക്തിയില്‍ സ്വല്പം പിറകോട്ടായി.
സിനിമയില്‍ നായകന് ദേശീയപതാകയെ സംരക്ഷിക്കുമ്പോള്‍ കൈയടിക്കുന്ന, നൈമിഷിക സ്നേഹം മാത്രമായി. ഇപ്പോള്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിക്കുന്നതും മലയാളിക്ക് അത്ര പ്രശ്നമല്ല. എന്റെ വീടിന് ഒരുകിലോമീറ്ററകലെവരെ പാകിസ്ഥാന് കീഴടക്കിക്കോട്ടേ കേബിള്കട്ട് ചെയ്യാതിരുന്നാല്‍ മതിയെന്ന അവസ്ഥയാണ്. അറിയാത്തവന് ചൊറിയുമ്പോള്‍ എന്തോ അറിയുമെന്ന് ഗുരുവചനം. അത് താമസിയാതെ നടപ്പാക്കപ്പെടുമെന്നാണ് കാലം തെളിയിക്കുന്നത്. അമ്മയെ തല്ലിയവന് നല്ലവനാ. പത്തലുകൊണ്ടല്ലേ തല്ലിയത്. ആ ഉലക്കയെടുത്ത് തല്ലീല്ലാലോ.
അരുണ്‍കുമാര്‍.കെ
ഏതുപാര്ട്ടിയോ ഏതുമതമോ ആയിക്കോട്ടെ നമ്മുക്ക് വലുത് നമ്മള് ജനിച്ച നാട് തന്നെയാണ്.അതു മനസിലാക്കാന്‍ എന്നും രാവിലെയുള്ള പത്രം നോക്കിയാല്‍ മതി.കൂട്ടുകാരേ നമ്മള് ഒന്ന് മനസിലാക്കണം ഈ തീവ്രവാദികള്‍ നശിപ്പിക്കുന്ന ഓരോ രാജ്യവും അവിടെയുള്ള ആള്‍ക്കാരുടെ പിന്തുണയോടുകൂടിയാണ്.പക്ഷേ പിന്തുണ കൊടുക്കുന്നവരുടെ കുടുംബത്തെയായിരിക്കും അവരുടെ ആദ്യത്തെ ഇര.അതു മനസിലാക്കി വരുമ്പോള്‍ എല്ലാം നശിച്ചിരിക്കും. വന്ദേ മാതരം,ജയ് ഹിന്ദ്. ഇതിനുപകരം ഒരിക്കലും മറ്റൊരു രാജ്യത്തിന് വേണ്ടി നമ്മള് ജയ് വിളിക്കരുത് …..
ആനന്ദ് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: