Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ അവസരവാദ നീക്കുപോക്ക് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:15 pm IST
in Vicharam

രാഷ്‌ട്രീയ നിഘണ്ടുവില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരു പുതിയ വാക്കുകൂടി എഴുതിചേര്‍ത്തിരിക്കുന്നു- ‘നീക്കുപോക്ക്.’ കേരളത്തില്‍ ബദ്ധശത്രുക്കളായ, തെരഞ്ഞെടുപ്പില്‍ പരസ്പ്പരം മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബംഗാളില്‍ രാഷ്‌ട്രീയബന്ധം സ്ഥാപിച്ചിരിക്കുകയാണ്-കയ്യും അരിവാളും ഒന്നിക്കുന്നു. പ്രത്യക്ഷസഖ്യം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യും എന്നതിനാലാണ് ബംഗാളിലെ ഈ നീക്കുപോക്കു രാഷ്‌ട്രീയം എന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ സിപിഎം ഘടകം രൂക്ഷമായി ‘എതിര്‍ത്തിട്ടും’ മമതാ ബാനര്‍ജിയുടെ തൃണമൂലിനെ തുടച്ചുമാറ്റാന്‍ ഇതൊറ്റവഴിയേ ഇടതുപാര്‍ട്ടികള്‍ കാണുന്നുള്ളൂ. അധികാരത്തിനുവേണ്ടി ആദര്‍ശം ബലിക്കല്ലില്‍.

പശ്ചിമബംഗാളില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനിഷേധ്യനേതൃത്വം ഉണ്ടായിരുന്നു. പക്ഷെ മമതാ ബാനര്‍ജി അവിശ്വസനീയമാംവിധം ബംഗാളിനെ ചുവപ്പില്‍നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ എല്ലാ ജനാധിപത്യശക്തികളുമായും യോജിക്കുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാചകമടിക്കുന്നത്. കേരളവും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പുതിയ പുതിയ പാര്‍ട്ടികള്‍ രൂപപ്പെടുകയാണല്ലോ. കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചുകഴിഞ്ഞു.

പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ. എന്തിന് വേണ്ടിയാണ് ഈ പടപ്പുറപ്പാട്? ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് വ്യക്തം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുനടന്ന വിവിധതരം അഴിമതികള്‍ ജനങ്ങള്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. യുപിഎയുടെ 10 കൊല്ലത്തെ ഭരണത്തില്‍ കര്‍ഷകരോട് കാണിച്ച അനാസ്ഥയാണ് കര്‍ഷകരംഗത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിന് പരിഹാരമായിട്ടാണ് അദ്ദേഹം പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന എന്ന പുതിയ വിള ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൃഷിക്കാരുടെ ദുരിതത്തിന് വിരാമമിടും എന്നാണ് പ്രത്യാശ.

വിള ഇന്‍ഷുറന്‍സ് സ്‌കീം നിലവില്‍ വരുത്തിയത് ബിജെപിയുടെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നല്ലോ. പക്ഷേ സോണിയയുടെ പാവയായ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമത്തില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലുള്ള വിശ്വാസം നശിപ്പിച്ചത്. വെറും 20 ശതമാനം പേര്‍ മാത്രമാണ് പദ്ധതിയില്‍ തുടര്‍ന്നത്. ഇപ്പോള്‍ നരേന്ദ്രമോദിയുടെ ലക്ഷ്യം 50 ശതമാനം കര്‍ഷകരെ എങ്കിലും ഈ പദ്ധതിയില്‍ പങ്കാളികളാക്കുക എന്നതാണ്. നേരത്തെയുണ്ടായിരുന്ന പിഴവുകള്‍ പരിഹരിച്ചാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

കര്‍ഷകര്‍ക്ക് വിള നശിച്ചാല്‍ 50 ശതമാനം മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇതിലെ നിയമങ്ങള്‍ കുറച്ചുകൂടി ലഘൂകരിച്ച് മൂന്നില്‍ ഒരുഭാഗം മാത്രമേ നാശം സംഭവിച്ചിട്ടുള്ളൂവെങ്കിലും നഷ്ടപരിഹാരം നല്‍കിയിരിക്കും. ഇപ്പോള്‍ കുട്ടനാട്ടില്‍ കൃഷിനാശം സാധാരണയാണ്. വിളവെടുത്ത് കഴിഞ്ഞശേഷവും നെല്ലുവാങ്ങാന്‍ ആളില്ലാതെ കൊയ്തുവച്ച് പാടത്തുകിടന്നു നശിച്ചാലും ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ തിരിഞ്ഞുനോക്കാറില്ല. മോദിയുടെ പദ്ധതി പ്രകാരം 14 ദിവസം കഴിഞ്ഞിട്ടാണെങ്കിലും ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കും. ഇതൊന്നും ബിജെപി വിരുദ്ധരായ കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ പരിഗണനയിലുള്ള വിഷയമല്ല.

തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്-ഇടതു കക്ഷികള്‍ ജനകീയ പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്നതിന് തെളിവാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ക്കുനേരെ കണ്ണടച്ച് സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത്. ഇപ്പോള്‍ ബംഗാളില്‍ രൂപപ്പെടുന്ന കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സഖ്യത്തിന് വലിയ പ്രചാരം കൊടുക്കേണ്ട എന്ന നിര്‍ദ്ദേശം ഉയര്‍ന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎമ്മിനോട് ചോദിക്കുന്നത് കേരളത്തിലെ മുഖ്യശത്രുവായ കോണ്‍ഗ്രസ് എങ്ങനെ ബംഗാളില്‍ സഖ്യകക്ഷിയാകുന്നു എന്നാണ്. രാഷ്‌ട്രീയത്തില്‍ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോ ഇല്ല എന്നും രാഷ്‌ട്രീയം എന്നും അവസരവാദപരമാണെന്നുമുള്ള ധാരണ പൊതുവേയുണ്ട്. പക്ഷെ കേരളത്തില്‍ ബദ്ധശത്രുവായ കോണ്‍ഗ്രസിനെ സഖ്യകക്ഷിയായി അംഗീകരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്നുറപ്പാണ്. ഒരുഭാഗത്ത് അനാശാസ്യത്തിലും കോഴയിലും മുങ്ങിയ കോണ്‍ഗ്രസും മറുവശത്ത് അവസരവാദ രാഷ്‌ട്രീയം പുലര്‍ത്തുന്ന സിപിഎമ്മും ഒറ്റക്കെട്ടാകുമ്പോള്‍ സാക്ഷര കേരളം ആരെ തെരഞ്ഞെടുക്കും? ബിജെപിയുടെ രാഷ്‌ട്രീയ-ഭരണ സാധ്യതയിലേക്കാണ് ഈ ചോദ്യം വിരല്‍ചൂണ്ടുന്നത്.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.