അന്തരീക്ഷ മലിനീകരണത്തിനെതിരെ ഭാരതത്തിനുമാത്രമേ സംഭാവനചെയ്യാന്‍ കഴിയൂ എന്ന് യു എന്‍ ഒ യുടെ വിദഗ്ധാഭിപ്രായം. പാശ്ചാത്യ ജീവിത ദര്‍ശനം ലോകത്തെ നാശത്തിലേക്കു നയിക്കുമ്പോള്‍ ഭാരതീയ സംസ്‌കാരം ലോക മാനവികതയ്‌ക്ക് വെളിച്ചമേകുന്നു.
ഭാരതത്തില്‍ സംരക്ഷിക്കുന്ന വനങ്ങളും വൃക്ഷങ്ങളും സര്‍പ്പകാവുകളും കുളങ്ങളും ലോകത്ത് ജീവനാധാരമായ ജലത്തേയും വായുവിനേയും സംരക്ഷിക്കുവാനുള്ളതാണ്. കാവുകളും കുളങ്ങളും ജലസ്രോതസ്സുകളും നികത്തിക്കളയാതെ കാത്തു സൂക്ഷിക്കേണ്ടത് ലോകത്തിന് രക്ഷയേകാനനിവാര്യമാണ്. ബാലഗോകുലം നാടിനുകാവ് എന്ന സന്ദേശത്തിലൂടെ വനസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലൂടെ ജനങ്ങളിലേയ്‌ക്ക് പകരുവാന്‍ ആഗ്രഹിക്കുന്നു.
ഓരോ വൃക്ഷവും നമ്മോടു പറയുന്നു ”എന്റെ നിശ്വാസം നിനക്കൊരാശ്വസമാണെന്ന്’
‘ ഓക്‌സിജനെ ഉല്പാദിപ്പിച്ച് ചൂടിനേയും പ്രകൃതിയേയും രക്ഷിക്കുന്നത് വൃക്ഷങ്ങളും ചെടികളുമാണ്. നമ്മുടെ നാടിന് പ്രയോജനകരമായ ധാരാളം ചെടികള്‍ ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഔഷധ സസ്യങ്ങളേയും ഫലവൃക്ഷങ്ങളേയും സംരക്ഷിക്കുന്നകാവുകള്‍ ഗ്രാമങ്ങളില്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. കാവുകള്‍
ജലസംഭരണിയാണ്. ഒപ്പം സൂക്ഷ്മജീവികളെ നഷ്ടപ്പെടാതെ മണ്ണില്‍ പിടിച്ചു നിര്‍ത്തുന്നു. ജലത്തെ സംരക്ഷിച്ച് ജീവനെ കാക്കുന്നതിനാലാണ് ‘കാവുതീണ്ടിയാല്‍ കുളം വറ്റും’ എന്ന പഴമൊഴി രൂപപ്പെട്ടത്. കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടത് ജീവന്റെ നിലനില്‍പ്പിനത്യന്താപേക്ഷിതമാണ്. മനുഷ്യനേയും മണ്ണിനേയും രക്ഷിക്കുവാന്‍ വീടിനുഗോവും നാടിന് കാവും അനിവാര്യമാണ്.
















