കൊല്ലം: എബിവിപി ജില്ലാസമിതി അംഗവും കൊട്ടിയം ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ ബി.നന്ദുവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. കൊട്ടിയം കോളേജില്‍ നടത്തിയ ഇന്ത്യാ ഫസ്റ്റ് കാമ്പയിന്റെ ഭാഗമായി വന്ദേമാതര മുദ്രാവാക്യങ്ങള്‍ വിളിച്ചപ്പോഴാണ് നന്ദുവിനെ എസ്എഫ്ഐക്കാര്‍ അക്രമിച്ചത്. സംഭവത്തില്‍ എബിവിപി ജില്ലാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ കണ്‍വീനര്‍ ശാന്തകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഷിജില്‍, രേഷ്മ ബാബു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ചിപ്പി, സംസ്ഥാന സമിതി അംഗമായ കൃഷ്ണപ്രിയ, ജില്ലാ സമിതി അംഗങ്ങളായ ബി.ബബുല്‍ ദേവ്, ജി.എസ്.പ്രദീപ് എന്നിവര്‍ സംസാരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ കരിദിനമാചരിക്കുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: