പയ്യന്നൂര്‍: ചെറുവാഞ്ചേരി ഭൂദാനത്ത് വ്യാപകമായി തീപ്പിടുത്തും അഞ്ചേക്കറോളം സ്ഥലത്തെ കശുമാവിന് തോട്ടവും റബ്ബര്‍ മരങ്ങളും മറ്റ് കാര്‍ഷിക വിളകളും കത്തിനശിച്ചു. വ്യാഴാഴച ഉച്ചയ്ക്ക് ഭൂദാനംകോളനിയിലേക്കുള്ള റോഡിനോട് ചേര്‍ന്നു പാറപ്പുല്ലില് നിന്നാണ് തീ പടര്‍ന്നത്. ബീഡിവലിച്ച് അശ്രദ്ധമായി എറിഞ്ഞതാകാമെന്ന് കരുതുന്നു. പഞ്ചായത്തംഗം എന്‍.കെ.സുജിത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പയ്യന്നൂരില്‍നിന്നെത്തിയ അഗ്നിശമന സേനാവിഭാഗവും ചേര്‍ന്ന് തീയണച്ചു. വിവരമറിഞ്ഞയുടനെ എത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തൊട്ടടുത്ത ട്രാന്‍സ്ഫോര്‍മറില്‍ നിന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: