കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പങ്കില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദം കളവെന്ന് തെളിഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കുമ്പോള്‍ സിപിഎം നേതാവ് എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള വന്‍സംഘം കോടതി പരിസരത്ത് എത്തിയിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ നിരവധി പ്രാദേശിക സിപിഎം നേതാക്കന്മാരും ഗോവിന്ദനോടൊപ്പമുണ്ടായിരുന്നു. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് എം.വി.ഗോവിന്ദനായിരുന്നു. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ സ്ഥാലത്തെത്തിയപ്പോള്‍ ഗോവിന്ദന് സ്ഥാലത്ത് നിന്ന് പോവുകയായിരുന്നു. സുജിത്തിന്റേത് രാഷ്ട്രിയ കൊലപാതകമല്ലെന്നും മറ്റ് കാരണങ്ങളാണ് കൊലക്ക് പിന്നിലെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചരണം. യാതൊരു കാരണവുമില്ലാതെ ഒരു യുവാവിനെ തല്ലിക്കൊന്ന സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ കൊലയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം നേതൃത്വം നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ എം.വി.ഗോവിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ നേരിട്ടെത്തിയതോടെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ള പങ്ക് വ്യക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: