ഇരിട്ടി: തലശേരി – വളവുപാറ (കൂട്ടുപുഴ) റോഡ് പുനര്‍ കരാറിനുള്ള നടപടി പൂര്‍ത്തിയായി. ഇത് സംബന്ധിച്ചുള്ള ഫയലില്‍ ധനകാര്യവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. ലോക ബാങ്ക് ഫണ്ടായതിനാല്‍ ഇവരുമായുള്ള സാങ്കേതിക നടപടികള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തീകരിച്ചാല്‍ കരാറുകാര്‍ക്ക് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനാകും. എറണാകുളത്തെ ഇകെകെ ഗ്രൂപ്പാണ് എസ്റ്റിമേറ്റില്‍ നിന്നും 22 ശതമാനം കൂടുതല്‍ തുക വെച്ച് കാരാര്‍ നല്‍കിയത്. എന്നാല്‍ 22 ശതമാനം തുക കൂട്ടി കരാര്‍ നല്‍കാനാവില്ലന്ന് ചൂണ്ടിക്കാട്ടി ധനകാര്യ സെക്രട്ടറി കെ.എം ഏബ്രഹാം ഫയല്‍ മടക്കിയിരുന്നു. തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി ബന്ധപെട്ട വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ലോക്കല്മാര്ക്കറ്റ് റേറ്റ് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുമരാമത്ത് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് നിര്‍ദേശം നല്കി. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കരാര്‍ തുകയില്‍ ആനുപാദികമായ കുറവ് വരുത്തിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ജില്ലയിലെ തന്നെ വലുപ്പവും ആഴവും കൂടിയതുമായ ഇരിട്ടി പാലം ഒഴിവാക്കി തന്നാല്‍ കള്‍റോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള റോഡും മറ്റ് പാലങ്ങളും എസ്റ്റിമേറ്റ് തുകക്ക് തന്നെ എടുക്കാമെന്ന് ഇപ്പോള്‍ ടെന്‍ഡര്‍ ലഭിച്ചവര്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇരിട്ടി പാലം കൂടി ഉള്‍പെടുത്തിയുള്ള ടെന്ഡറെ അനുവദിക്കുവെന്ന നിലപാടില്‍ ഉറച്ച് നിന്നു. തലശേരി മുതല്‍ കള്‍റോഡ് വരെയുള്ള റോഡിന്റെ ആദ്യഭാഗം മറ്റൊരുകാരാറുകാര് എടുത്തിരുന്നു. സണ്ണി ജോസഫ് എംഎല്‍എ ആണ് ഈ റോഡിന് വേണ്ടി ആദ്യം മുതല്‍ ശ്രമം നടത്തിയത്. എന്നാല്‍ ആദ്യ റീച്ച് ടെന്‍ഡര്‍ സിപിഎം എംഎല്‍എമാരായ കോടിയേരിയുടെയുടെ മണ്ഡലത്തില്‍ പെട്ടതലേശേരിയിലും ഇ.പി.ജയരാജന്റെയും മണ്ഡലത്തില്‍പെട്ട മട്ടന്നൂരിലും ലഭിച്ചു. എന്നാല്‍ ആദ്യം മുതല്‍ ശ്രമിച്ച സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ ലഭിക്കാത്തത് രാഷ്ട്രീയപരമായി ക്ഷിണമായി. മാത്രമല്ല ഇടതുപക്ഷവും ബിജെപിയും സര്‍ക്കാര്‍ തലത്തില്‍ കോടികള്‍ കൈക്കുലി ചോദിച്ചതിനാലാണ് ആദ്യംകരാറെടുത്ത എസ്ആര്ഗ്രൂപ്പ് ഇട്ടിട്ട് പോയതെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ തിരെഞ്ഞെടുപ്പിന് മുന്നില്‍ റോഡ് യാഥാര്‍ഥ്യമാക്കേണ്ട ആവശ്യം സര്‍ക്കാരിന്റെതായി. അടുത്തയിടെ ഇരിട്ടിയിലെത്തിയ മുഖ്യമന്ത്രി നേരിട്ട്പാലത്തിന്റെ കാലപ്പഴക്കവും, ആഴവും , ഗതാഗതകുരുക്കും നേരിട്ട് മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഉന്നതതലയോഗം നടത്തിയത്. ആദ്യം കരാറെടുത്ത എസ്.ആര് ഗ്രൂപ്പ് ഒഴിവായപ്പോഴാണ് പുതിയ ടെന്‍ഡര്‍ സര്‍ക്കാര്‍ വിളിച്ചത്. ആ്ദ്യം കരാറെടുത്ത എസ്ആര്‍ ഗ്രൂപ്പ് 235 കോടി രൂപയുടെ പ്രവര്‍ത്തിയില്‍ പതിനാറ് കോടി രൂപയുടെ പ്രവര്‍ത്തി മാത്രമാണ് ഒന്നരവര്‍ഷം കൊണ്ട് ചെയ്തത്. ഇതുകൊണ്ട് തന്നെ ഇവരെ കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 2013 ജൂണിലാണ് ഇരിട്ടിയില്‍ വെച്ച് കെഎസ്ടിപി പദ്ധതിയുടെഉദ്ഘാടനം നിര്‍വഹിച്ചത്. 2015 ഡിസംബര്‍ 31 വരെയായിരുന്നു നിര്‍മാണ കാലാവധി.എന്നാല്‍ ഇതിനുള്ളില്‍ തലശേരി മുതല്‍കൂട്ടുപുഴ വരെയുള്ള റോഡും അതിനുള്ളിലെ ഏഴ് പാലങ്ങളും തങ്ങള്നിര്മിച്ച് നല്‍കുമെന്ന് കരാറുകാര്‍ വേദിയില്‍ വെച്ച്പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തി ഇഴയുകയായിരുന്നു. ആദ്യ റീച്ചില്‍ തലശേരി മുതല്‍ കളറോഡ് വരെയുള്ള മൂന്ന് പാലങ്ങളുടെയും 28 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണം 156കോടിക്ക് ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ എന്നി കമ്പിനിയാണ് ഏറ്റെടുത്തിരിക്കുന്നത്. എരഞ്ഞോളി, മെരുവമ്പായി , കറേറ്റപാലങ്ങളാണ് ഇതോടെപ്പം പൂര്‍ത്തിയാക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മെക്കാഡം ടാറിംങ്ങിനുള്ള പ്ലാന്റ് ചോനാടത്ത് ഉടന്‍ സ്ഥാപിക്കും.
209കോടിയുടെ രണ്ടാം റീച്ചില്‍ ഇരിട്ടി, കൂട്ടുപുഴ എന്നീ രണ്ട് വലിയ പാലങ്ങളും കളറോഡ്, ഉളിയില്‍ പാലങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇരിട്ടി പാലത്തിന്റെ വലിപ്പമാണ് എസ്റ്റിമേറ്റ് തുക ഉയരാന്‍ ഇടയാക്കിയത്. ആഗോള ടെന്‍ഡറിലൂടെയാണ് കരാറുകാരെ കണ്ടെത്തിയിരിക്കുന്നത്.
വാട്ടര്‍ ഷെഡ് നിര്‍മാണത്തിന് രണ്ട് കോടി അനുവദിച്ചു
ഇരിട്ടി: മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡ് സ്കീമില്‍പെടുത്തി കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് വാട്ടര്‍ ഷെഡ് നിര്‍മാണത്തിന് രണ്ട് കോടി രൂപയും അയ്യന്‍കുന്ന് പഞ്ചായത്തിലെ മാഞ്ചോട് – വാട്ടര്‍ഷെഡ് നിര്‍മാണത്തിന് ഒരു കോടി രൂപയും അനുവദിച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: