കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് കിഴക്കെകവാടത്തിലേക്കുളള റോഡ് 20 ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുളളക്കുട്ടി എഎല്‍എ യുടെ 2013-14 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
രാവിലെ 11.30 ന് റെയില്‍വെ സ്റ്റേഷന്റെ കിഴക്കെ കവാട പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, പി.കെ.ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: