കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അക്രമം. എബിവിപി പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് കൊമേഴ്സിലെ എബിവിപി പ്രവര്‍ത്തകരേയാണ് അകാരണണായി ഇന്നലെ രാവിലെ 11.30 ഓടെ 25 ഓളം വരുന്ന എസ്എഫ്ഐ ഗുണ്ടാസംഘം അക്രമിച്ചത്. എബിവിപി കോളേജ് യൂണിറ്റ് പ്രസിഡണ്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ആകാശ് ദിനേശ് (17), രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും യൂണിറ്റ് സെക്രട്ടറിയുമായ പി.നിഖില്‍ എന്നിവരെയാണ് എബിവിപി കോളേജ് യൂണിറ്റ് സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റെന്ന പരിപാടിക്കിടെ എസ്എഫ്ഐ അക്രമിച്ചത്. രാജ്യദ്രോഹികള്‍ക്കെതിരെ കരുതല്‍ ആവശ്യപ്പെട്ട് ക്യാമ്പസുകളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തിയായിരുന്നു എസ്എഫ്ഐ സംഘത്തിന്റെ അതിക്രമം. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്എഫ്ഐ പ്രവര്‍ത്തകരായ സായന്ത്, സഞ്ചു, ഉണ്ണികൃഷ്ണന്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയത്.
എസ്എഫ്ഐ അക്രമത്തിനെതിരെ ഇന്ന് കണ്ണൂര്‍ നഗര്‍ പരിധിയിലെ ക്യാമ്പസുകളില്‍ എബിവിപി പ്രതിഷേധദിനമായി ആചരിക്കും. കോളേജ് ഓഫ് കൊമേഴ്സില്‍ പ്രതിഷേധ ധര്‍ണ്ണയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: