കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടനയായ കേരള വിദ്യാഭ്യാസ വകുപ്പ് മിനസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയ(കെഇഡിഎംഎസ്യു)ന്റെ 32-ാമത് സംസ്ഥാന സമ്മേളനം 20, 21 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നായി 500 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 20 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. എംഎല്‍എമാരായ എ.പി..അബ്ദുളളക്കുട്ടി, ടി.വി.രാജേഷ്, കെ.എം.ഷാജി എന്നിവര്‍ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എം.എസ്.ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.വസന്തന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യു.കരുണാകരന് എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് 12 മണിക്ക് യാത്രയയപ്പ് സമ്മേളനം നടക്കും. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കൃഷി മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. റിച്ചാര്‍ഡ് ഹേ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഒ.ശ്രീജിത്ത്, കെ.കെ.രാജന്, എസ്.മണിലാല്‍, എം,സതീഷ് കുമാര്‍, ബിനുജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: