കണ്ണൂര്‍: എകെജി സ്മാരക സൂപ്പര്‍ സ്പെഷ്യാലിറ്റി കോംപ്ലക്സിന്റെ ഔപചാരികമായ ഉദ്ഘാടനം 20 ന് വൈകുന്നേരം 5 ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാത്ത് ലാബ് ഉദ്ഘാടനം ഇ.പി.ജയരാജന് എംഎല്‍എ, കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗം ഉദ്ഘാടനം പി.കെ.ശ്രീമതി എംപിയും നിര്‍വ്വഹിക്കും . മേയര്‍ ഇ.പി.ലത തീയേറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനവും ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഫാര്‍മസി ഉദ്ഘാടനവും പുതിയ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം എം.വി.ജയരാജനും നിര്‍വ്വഹിക്കും. എം.പ്രകാശന്, കെ.എന്‍.മോഹനന് നമ്പ്യാര്‍, വയക്കാടി ബാലകൃഷ്ണന്, ഡോ.കെ.പി.ബാലകൃഷ്ണപ്പൊതുവാള്‍, കെ.വികാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: