അമ്പലപ്പുഴ: റെയില്‍ പാളത്തില്‍ പാറക്കല്ലുകള്‍ നിരത്തി തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച യുവാക്കളില്‍ രണ്ടു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഓച്ചിറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മൈനാകം കുഞ്ഞന്‍ കുറി സന്തോഷ് (20), കൃഷ്ണപുരം കാവില്‍ ഈസ്റ്റ് കൊല്ലം കുറ്റി നജീര്‍ഖാന്‍(20) എന്നിവരെയാണ് ചേര്‍ത്തല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയ്‌ക്കു് പടിഞ്ഞാറ് ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘം റെയില്‍പാളത്തില്‍ പാറകല്ലുകള്‍ നിരത്തിയത്. നജീര്‍ ഖാനും,സന്തോഷിനും ഒപ്പമുണ്ടായിരുന്ന വണ്ടാനം സ്വദേശിയായ യുവാവിന് പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ കോടതി ജാമ്യത്തില്‍ വിട്ടു.
അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളായ മൂന്നു പേരെയും നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
















