Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരിച്ചുമുടിക്കുന്ന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 08:56 pm IST
in Vicharam

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സദാചാരവിരുദ്ധതക്ക് മാത്രമല്ല, ധനദുര്‍വിനിയോഗത്തിനും ദുഷ്‌പേര് സമ്പാദിച്ചിരിക്കുകയാണ്. റവന്യൂചെലവ് 93.5 ശതമാനമായപ്പോള്‍ റവന്യൂവരവ് 18 ശതമാനം മാത്രമാണ് വളര്‍ന്നത്. പദ്ധതിയേതര ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 86 ശതമാനത്തിലധികമായി. കേരളത്തിലെ ധനകമ്മി 2014 ലെ 1,24,081 കോടിയില്‍നിന്നും 2015 മാര്‍ച്ചോടെ 1,41,947 കോടിയായി ഉയരുകയും ചെയ്തു. മാര്‍ക്കറ്റ് കടം ഉയര്‍ന്നത് 50 ശതമാനത്തിന് മുകളിലാണ്. ഇപ്പോള്‍ വരുമാനമില്ലാത്ത കേരളം മുന്നോട്ടുപോകുന്നത് വായ്‌പയുടെ ബലത്തിലാണ്.

സിഎജി റിപ്പോര്‍ട്ട് പറയുന്നതുതന്നെ അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിച്ചു എന്നും പ്രാഥമിക ചെലവുകള്‍ക്കുപോലും കടത്തിനെ ആശ്രയിക്കുന്നു എന്നുമാണ്. ഇങ്ങനെ കടത്തില്‍ മുങ്ങുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യാതൊരു ഉളിപ്പുമില്ലാതെ 2680 കോടിയുടെ റോഡ്പണികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2014-15 ല്‍ 16509 കോടി രൂപ കടമെടുത്തതില്‍ പലിശ, തിരിച്ചടവ് എന്നിവക്കുശേഷം ബാക്കിയായത് 5365 കോടി മാത്രം. 2010-11 ല്‍ 38791 കോടിയായിരുന്ന ചെലവ് 2014-15 ആയപ്പോഴേക്കും 76744 കോടിയായിട്ടാണ് ഉയര്‍ന്നത്. അതായത് 98 ശതമാനം! കഴിഞ്ഞ ഒരുവര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന.

ചൊവ്വാഴ്ചയാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ അവലോകനംചെയ്ത് സിഎജി നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചത്. അതില്‍ വ്യക്തമാകുന്നത് കേരളത്തിന്റെ വരുമാനം വായ്‌പയാണെന്നും ചെലവ് റോക്കറ്റുപോലെ കുതിക്കുകയാണെന്നുമാണ്. യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവുകള്‍ പാസാക്കുന്നതില്‍ മറ്റേതു സര്‍ക്കാരുകളെക്കാളും മുന്നിലാണ്. 2003 ലെ സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ ലക്ഷ്യങ്ങള്‍നേടുന്നതില്‍ കേരളം പൂര്‍ണപരാജയമായിരുന്നു. ഇത് സിഎജി എല്ലാവര്‍ഷവും നടത്തുന്ന പരാമര്‍ശമാണെങ്കിലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബധിരത അഭിനയിക്കുന്നു. 2013-14 ല്‍ 14461.18 കോടിയായിരുന്ന കടം 2014-15 ല്‍ 18,509.17 കോടിയായി ഉയര്‍ന്നു. മൂലധന വിനിമയം 42294.33 കോടിയില്‍നിന്നും 4254.59 കോടിയായി കുറഞ്ഞു. കേരള ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി (അമെന്റ്‌മെന്റ്) ആക്ടിന്റെ ലക്ഷ്യം കാണാന്‍ കേരളത്തിന് കഴിഞ്ഞില്ല.

2003 ഡിസംബര്‍ അഞ്ചിന് നിലവില്‍വന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ നടത്തിപ്പിനായി 2005 ല്‍ റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ രൂപപ്പെടുത്തി. നികുതി പിരിവ്, ചെലവ്, കടംവാങ്ങല്‍ മുതലായ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ച് നിയന്ത്രണത്തിലാക്കാനായിരുന്നു ഈ നിയമം ലക്ഷ്യമിട്ടത്. പക്ഷെ യുഡിഎഫ് ഈ നിയമത്തെ നോക്കുകുത്തിയാക്കി. നിയമത്തിന്റെ ആദ്യലക്ഷ്യം ഒന്‍പതുവര്‍ഷം മുന്‍പേ പരാജയപ്പെട്ടു. 2007 ല്‍ റവന്യൂകമ്മി പൂര്‍ണമായി ഇല്ലാതാക്കുകയും ധനകമ്മി രണ്ട് ശതമാനമാക്കുകയുമായിരുന്നു ലക്ഷ്യമെങ്കിലും പദ്ധതി ലക്ഷ്യംകണ്ടില്ല. ധനക്കമ്മി പ്രതിവര്‍ഷം കുറയ്‌ക്കണമെന്ന നിര്‍ദ്ദേശവും കടലാസിലൊതുങ്ങി. വരവും ചെലവും നിയന്ത്രിക്കാന്‍ പറ്റാത്ത യുഡിഎഫ് സര്‍ക്കാര്‍ കമ്മി നിശ്ചിതലക്ഷ്യം കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന വ്യവസ്ഥയും നിരാകരിച്ചു.

15300 കോടിയുടെ സ്‌കീമുകള്‍ വിവിധ വകുപ്പുകള്‍വഴി നടപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍വഴി 4700 കോടിയുടെ പദ്ധതികളും. പക്ഷെ പദ്ധതിചെലവ് വെറും 14407 കോടിയായി ചുരുങ്ങി എന്നും സിഎജി പറയുന്നു.

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അന്തിമലക്ഷ്യം ജനക്ഷേമമല്ല, സ്വക്ഷേമം മാത്രമാണ് എന്നാണ് സര്‍ക്കാരിന്റെ ധനകാര്യ നടപടികളും വ്യക്തമാക്കുന്നത്. സരിതാ വിവാദത്തിലും ഒരു കമ്മീഷനെ നിയമിക്കേണ്ടിവന്നല്ലോ. ഇതിനൊക്കെ വേണ്ടിവരുന്ന ചെലവുകള്‍ പാവം ജനങ്ങള്‍ സഹിക്കേണ്ടിവരുന്നു. ഈ സര്‍ക്കാരിന് ജനങ്ങളോട് കടപ്പാടോ ജനോപകാരപ്രദമായ നടപടികള്‍ എടുക്കാനുള്ള ഇഛാശക്തിയോ ഇല്ലെന്ന് നാലരവര്‍ഷക്കാലത്തെ ഭരണം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ പ്രഖ്യാപിച്ച 2680 കോടിയുടെ റോഡ്പണികള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എന്തുറപ്പാണുള്ളത്? സിഎജി പറഞ്ഞിട്ടുള്ളത് കൂടുതല്‍ ഊര്‍ജിതമായ നടപടികള്‍ റവന്യൂവരുമാനം പിരിച്ചെടുക്കാന്‍ വേണമെന്നാണ്. ഇപ്പോള്‍ കിട്ടുന്ന റവന്യൂവരുമാനം പ്രാഥമിക ചെലവിനുപോലും ഉതകുകയില്ല. ബജറ്റില്‍ നിര്‍ദ്ദേശിച്ചപോലെ എന്തുകൊണ്ട് റവന്യൂസമാഹരണം നടക്കുന്നില്ല എന്നന്വേഷിക്കണമെന്നും സിഎജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാം ശമ്പളം, വേതനം, പെന്‍ഷന്‍, കുടിശിക എന്നിവക്കാണ് വിനിയോഗിക്കപ്പെടുന്നത്. എല്ലാവര്‍ഷവും സിഎജിക്ക് മുമ്പില്‍ വെളിപ്പെടുന്നത് ബജറ്റ് നിര്‍ദ്ദേശങ്ങളിലെ പോരായ്‌മകളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.