വീടുവീടാന്തരം കയറി ജെഎന്‍യു ക്യാമ്പസില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞുകൊടുക്കണം.ടൈംസ് നൗ, സീന്യൂസ് ചാനലുകള്‍ പുറത്തു വിട്ട അഞ്ചു വീഡിയോകളും മലയാള പരിഭാഷയുടെ അകമ്പടിയോടെ കാണിച്ചു കൊടുക്കണം. ഓരോ മുദ്രാവാക്യങ്ങളുടെ അര്‍ത്ഥവും വിശദീകരിക്കണം.
ഭാരതത്തെ തുണ്ടം തുണ്ടമാക്കും എന്നത് ജിന്നയുടെ ദ്വിരാഷ്ട്രാ വാദത്തെക്കാള് പച്ചയായ വിഘടനവാദമാണ്,’കശ്മീര്‍, കേരളം സംസ്ഥാനങ്ങളെ വിമോചിപ്പിക്കും’. കേരളവും കാശ്മീരും ആരില്‍നിന്നാണ് വിമോചനം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നാണോ എന്ന വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കണം. ‘അഫ്സല്‍ഗുരു തുടങ്ങിവച്ചത് നമ്മള് പൂര്‍ത്തിയാക്കും.’ അഫ്സല് ഗുരു തുടങ്ങിവച്ചത് ഭാരതത്തില്‍ ഭീകരവാദമാണ്. കശ്മീരില്‍ വിഘടനവാദമാണ്. ആ തീവ്രവാദി നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട പാര്‍ലമെന്റ് ആക്രമണം വിജയിപ്പിക്കുക എന്നതാണോ ഇടതുപക്ഷ ലക്ഷ്യം എന്ന് ചോദിക്കണം.
‘ഇന്ത്യയെ നശിപ്പിക്കും’ ഇന്ത്യ എന്നത് കല്ലും മണ്ണും വെള്ളവും മാത്രമുള്ള പ്രദേശമല്ല. അതിനെ നശിപ്പിക്കാനും സാധ്യമല്ല. ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങള്‍ ആണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയെ നശിപ്പിക്കുക എന്നുപറഞ്ഞാല്‍ ഇന്ത്യയിലെ ജനങ്ങളെ നശിപ്പിക്കും എന്നതാണ് അര്‍ഥം. ‘അഫ്സല് ഗുരുവിനെ വധിച്ചവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ ലജ്ജിക്കുന്നു.’അഫ്സല് ഗുരുവിനെ വധിച്ചത് ഇന്ത്യന്‍ ഭരണകൂടവും ഇവിടത്തെ നിയമപാലകരുമാണ്.
അവര്‍ ജീവിച്ചിരിക്കുന്നതില്‍ ലജ്ജിക്കുന്നു എന്നാല്‍ അവരെ വധിക്കാനുള്ള പരസ്യമായ ആഹ്വാനം ആണെന്ന് വ്യക്തമാക്കണം. കേരളത്തിലെ മതേതരമാധ്യമങ്ങള്‍ ഈ വീഡിയോകള്‍ പുറത്തു വിടാത്തിടത്തോളം കാലം ഓരോവീട്ടിലും ലഘുരേഖകള്‍ ആയും വീഡിയോ ആയും യഥാര്‍ത്ഥ സംഗതികള്‍ എത്തിക്കണം. ഇത്തരം മുദ്രാവാക്യം വിളിച്ചവര്ക്കുവേണ്ടിയാണ് ഇടതുപക്ഷം പഠിപ്പ് മുടക്കിയത് എന്ന് പറയണം. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെ.
സന്ദീപ് കെ.ബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: