ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 19 മുതല്‍ 24വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി 19ന് വൈകുന്നേരം 4.30ന് കലവറ നിറക്കല്‍ ഘോഷയാത്രനടക്കും. തുടര്‍ന്ന് 7.30ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മന കുബേരന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാത്രി 8.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.പി.രാജന് മാസ്റ്റര്‍ പ്രഭാഷണം നടത്തും. ക്ഷേത്ര സമിതി പ്രസിഡന്റ് എം.കെ. ശശിധരന് അദ്ധ്യക്ഷത വഹിക്കും.
20ന് വൈകുന്നേരം 3 മണിക്ക് അക്ഷര ശ്ലോക സദസ്സ്, 6.30ന് തിരുനൃത്തം, രാത്രി 8.30ന് പി.മാധവന് മാസ്റ്റര്‍ കൂടാളിയുടെ പ്രഭാഷണം 9.30 ന് കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി അവതരിപ്പിക്കുന്ന അങ്കാള പരമേശ്വരി നാടകം എന്നിവയും നടക്കും. 21ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃ സമ്മേളനത്തില്‍ ശിവാനന്ദ ഇന്റര്‍ നാഷണല്‍ യോഗയിലെ നിഷാറാണി ടീച്ചര്‍ പ്രഭാഷണം നടത്തും. ക്ഷേത്രം മാതൃ സമിതി പ്രസിഡന്റ് കെ. വി. ദേവകി ടീച്ചര്‍ ആദ്ധ്യക്ഷത വഹിക്കും. 3 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 9മണിക്ക് പ്രാദേശിക കലാ പരിപാടികള്‍ എന്നിവയും നടക്കും. 22ന് വൈകുന്നരം 3ന് അക്ഷര ശ്ലോക സദസ്സ് ,രാത്രി 7.30ന് അഴീക്കോട് രാജേഷ് വാര്യരുടെ പ്രഭാഷണം, 9മണിക്ക് രസികര്‍ കോമഡി ഷോ എന്നിവയും പ്രതിഷ്ഠാദിനമായ 23ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത് 9.30ന് ഗംഗാ ജ്യോതി സമര്‍പ്പണം തുടങ്ങിയവയും നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 24 ന് ഉച്ചക്ക് 12.30ന് സമൂഹ സദ്യ, വൈകുന്നേരം 4മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, 5.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങിയവയും നടക്കും. ഉത്സവനാളില്‍ എല്ലാ ദിവസവും രാവിലെ നാരായണീയ പാരായണവും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് എം.കെ. ശശിധരന്, സിക്രട്ടറി പി.എന്‍.കരുണാകരന് മാസ്റ്റര്‍, പി.ജി.രാജേന്ദ്രന്, കെ.ജി. രവീന്ദ്രന്, പി.സതീഷ് ബാബു, പി.കുഞ്ഞിനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: