പടിയൂര്‍: പടിയൂര്‍ പൊടിക്കളം ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം നാളെ മുതല്‍ 21 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകുന്നേരം 3 മണിക്ക് നട തുറക്കല്‍, 6.15 ന് ദീപാരാധന, 7.30ന് അത്താഴപൂജ, വൈകുന്നേരം 3.30 ന് വള്ളിത്തല കാവില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് വട്ടക്കുന്നത്തില്ലത്ത് വിജയനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക്പൂജ, വിവിധ കലാപരിപാടികള്‍, രാത്രി നാടകം എന്നിവയും 20 ന് വൈകുന്നേരം 4 മണി മുതല്‍ മുത്തപ്പന്, ശാസ്തപ്പന്‍, ഭൈരവന് വെള്ളാട്ടങ്ങള്‍, കരുവാള് ഭഗവതി, ഉച്ചിട്ട ഭഗവതി തോറ്റങ്ങള്‍, രാത്രി 12 മണിക്ക് അറത്തില്‍ കാവില്‍ നിന്നും പൊടിക്കളം ശ്രീ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 21 ന് പുലര്‍ച്ചെ മുതല്‍ ഗുളികന്, ശാസ്ത്തപ്പന്‍, ഭൈരവന്, കരുവാള് ഭഗവതി, ഉച്ചിട്ട ഭഗവതി തെയ്യങ്ങള്‍, ഉച്ചക്ക് 12 മണിക്ക് പ്രധാന ആരാധനാമൂര്‍ത്തിയായ പൊടിക്കളം ശ്രീ ഭഗവതിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് ശാക്തേയ പൂജ എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: