അടൂര്‍: ബൈക്കിലെത്തിയ ഡിവൈഎഫ്ഐ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറക്കൂട്ടം പൂന്തോട്ടത്തില്‍ കിഴക്കേതില്‍ മനേഷ്(35) നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പാറക്കൂട്ടത്തുള്ള പള്ളിയ്ക്ക് സമീപത്തുവെച്ചാണ് ഡിവൈഎഫ്ഐ ഗുണ്ടാനേതാവായ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്. മനേഷ് രക്ഷപെടാന്‍ വേണ്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവിടെവെച്ചും വെട്ടിഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഗുണ്ടാസംഘം രക്ഷപെട്ടു. മനോജിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അനൂപ് മുമ്പ് ബാബുഎന്ന ആളിനെ കൊന്നകേസിലും നിരവധി കേസുകളിലും പ്രതിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമം മുന്‍വൈരാഗ്യമാണെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: