പത്തനംതിട്ട: കണ്ണൂര്‍ പാപ്പിനിശ്ശിരിയില് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത്തിനെ സിപിഎം അക്രമികള്‍ വീട്ടില്‍കയറി വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പത്തനംതിട്ട നഗരത്തില്‍ നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാകാര്യവാഹ് ആര്.പ്രദീപ് , സഹകാര്യവാഹ് എന്‍.വേണു, തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സഹകാര്യവാഹ് മനുമോഹന്‍, സേവാപ്രമുഖ് വി.അജയന്, വ്യവസ്ഥാപ്രമുഖ് ടി.ബി.ബിജു , നഗര്‍ കാര്യവാഹ് എസ്.രാജീവ് , ബിജെപി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.പ്രകാശ്, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോക് കുമാര്‍, രമേശ് വട്ടപ്പാറ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പത്തനംതിട്ട ശാസ്താക്ഷേത്രത്തിന് സമീപം നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറില്‍ സമാപിച്ചു.
കോഴഞ്ചേരിയില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ വിഭാഗ് കാര്യകാരി സദസ്യന്‍ പി.ആര്.ഷാജി, താലൂക്ക് സേവാപ്രമുഖ് കെ.ആര്.മധുസൂദനന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന് എന്നിവര്‍ സംസാരിച്ചു. കോഴഞ്ചേരി നഗരത്തില്‍ നടന്ന പ്രകടത്തില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.ശ്രീകാന്ത്, ആര്‍എസ്എസ് സഹകാര്യവാഹ് സതീഷ് ബാബു, ബിജെപി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: