പീരുമേട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചപ്പാത്ത് സ്വദേശിനിയായ 17 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് ഉപ്പുതറ ആറ്റുചാല്‍ കൊച്ചുകുടിയില്‍ വിഷ്ണു(പക്രു- 22) പിടിയിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പീരുമേട് സിഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. ഉപ്പുതറയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ടൗണിലെ തന്നെ ഓട്ടോഡ്രൈവറായ വിഷ്ണു പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടികൊണ്ട് പോകുന്നതിന് മുമ്പും വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. പ്രതിയുടെ മാതാവിന്റെ സഹായത്തോടെ കഴിഞ്ഞ 7-ാം തീയതിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടികൊണ്ട് പോയത്. പോലീസില്‍ പരാതി ലഭിച്ചതറിഞ്ഞ് ഇവര്‍ പിന്നീട് ഒളിവില്‍ പോയിരുന്നു. വണ്ടിപ്പെരിയിര് ഡൈമുക്കിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് വിഷ്ണുവും പെണ്‍കുട്ടിയും ഒളിവില്‍ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: