Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയാള്‍ നിങ്ങളില്‍ തന്നെയുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 10:10 pm IST
in Vicharam

എഴുത്തുകാരായി അറിയപ്പെടുന്ന പലരെക്കാളും എഴുത്തില്‍ കൃതഹസ്തനായ എന്റെ സുഹൃത്ത് അരവി വഴിയാണ് ഞാന്‍ അക്ബര്‍ കക്കട്ടലിനെ അടുത്തറിയുന്നത്. കഥകളിലൂടെ മാത്രം അറിഞ്ഞിരുന്ന കക്കട്ടലിന്റെ വ്യക്തിവിശേഷങ്ങളും വൈശിഷ്ട്യങ്ങളും അരവിയുടെ സംഭാഷണങ്ങളിലൂടെ പലപ്പോഴായി അറിയാനിടവരികയായിരുന്നു. അരവിയുടെ നോവലായ ‘വംശമുദ്രകള്‍’ പ്രകാശനം ചെയ്തപ്പോള്‍ ആശംസയര്‍പ്പിക്കാന്‍ എന്നെയും ക്ഷണിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനും സേതുവുമൊക്കെ പങ്കെടുത്ത ഈ വേദിയില്‍വച്ചാണ് ഞാന്‍ അക്ബര്‍ കക്കട്ടലിനെ നേരിട്ടുകാണുന്നതും പരിചയപ്പെടുന്നതും.

അരവിയുമായുള്ള വര്‍ഷങ്ങളുടെ സൗഹൃദംകൊണ്ടാവാം പ്രകാശന ചടങ്ങിന് വളരെമുന്‍പുതന്നെ അക്ബര്‍ കക്കട്ടില്‍ തൃപ്രയാറില്‍ എത്തിച്ചേര്‍ന്നിരുന്നു. എഴുത്തുകാരന്റെ ജാടകളൊന്നുമില്ലാതെ തികച്ചും അനൗപചാരികമായാണ് എല്ലാവരോടും പെരുമാറിയതും പ്രസംഗിച്ചതും. ആശംസാ പ്രസംഗത്തില്‍ ഞാന്‍ വൈകാരികമായ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് കക്കട്ടില്‍ പ്രത്യേകം ശ്രദ്ധിച്ചു. പരിപാടി കഴിഞ്ഞ് എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് കക്കട്ടില്‍ പറഞ്ഞു: ”ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ പറയരുത്.” ഒരു ജ്യേഷ്ഠ സഹോദരന്റെ വാത്സല്യത്തോടെയുള്ള ഉപദേശമായിരുന്നു അത്. ഞാന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അനൗചിത്യം പിടികിട്ടുകയും ചെയ്തു.

ഏറെ സവിശേഷതകളുള്ളതായിരുന്നു കക്കട്ടിലിന്റെ എഴുത്ത്. കുഞ്ഞുണ്ണിമാഷുടെ ശിഷ്യനെന്ന് അഭിമാനംകൊണ്ടിരുന്ന കക്കട്ടിലിന്റെ എഴുത്ത് തെളിമലയാളമായിരുന്നു. കുഞ്ഞുണ്ണിമാഷിനെപ്പോലെ തനിമയും ചാരുതയുമുള്ള ഭാഷ കക്കട്ടിലിനും സ്വന്തമായിരുന്നു. കഥകളിലായാലും അനുഭവക്കുറിപ്പുകളിലായാലും ലളിതസുഭഗമായ ഭാഷ കക്കട്ടിലിനെ വേറിട്ട എഴുത്തുകാരനാക്കി. എഴുത്തില്‍ എടുത്താല്‍ പൊങ്ങാത്ത എന്തൊക്കെയോ ഉണ്ടെന്നുവരുത്താന്‍ മനഃപൂര്‍വം ദുര്‍ഗ്രഹത സൃഷ്ടിക്കല്‍ കക്കട്ടിലിന്റെ രീതിയായിരുന്നില്ല. ആധുനികരും ഉത്തരാധുനികരുമായ പല എഴുത്തുകാരുടെയും ഉത്തമസുഹൃത്തായിരിക്കുമ്പോഴും എഴുത്തിന്റെ ലോകത്ത് ഇവരുടെയൊക്കെ വിരുദ്ധധ്രുവത്തിലാണ് കക്കട്ടില്‍ നിലയുറപ്പിച്ചത്.

നന്മനിറഞ്ഞ കഥകളാണ് കക്കട്ടില്‍ എഴുതിയത്. അവയ്‌ക്ക് ഹൃദയദ്രവീകരണ ശേഷിയുണ്ട്. കഥാതന്തുക്കളും കഥാപാത്രങ്ങളെയും കണ്ടെത്തിയത് സ്വന്തം ജീവിത പരിസരത്തുനിന്നാണ്. ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമൊക്കെ ഇതിവൃത്തങ്ങളും കഥാപാത്രങ്ങളെയും ആരുമറിയാതെ ഇറക്കുമതി ചെയ്ത് മലയാളത്തിന്റെ വേഷഭൂഷാദികളോടെ അവതരിപ്പിച്ച് വായനക്കാരെ കബളിപ്പിക്കാന്‍ കക്കട്ടില്‍ മുതിര്‍ന്നില്ല. ഇന്റര്‍നെറ്റില്‍നിന്ന് വിവരശേഖരം വലിച്ചിട്ട് എഴുതിയുണ്ടാക്കി സാഹിത്യകാരന്മാരാകുന്ന പല ആധുനികോത്തരന്മാരുടെയും സര്‍ഗജീവിതത്തിന് ഒരു തിരുത്തായിരുന്നു നാദാപുരത്തുകാരനായിരുന്ന കക്കട്ടില്‍. വടക്കന്‍ പാട്ടിന്റെ പാരമ്പര്യവും പ്രകൃതിസൗന്ദര്യവും സമ്മേളിച്ച ഈ മണ്ണില്‍നിന്ന് മനസ്സിലേക്ക് കയറിവന്നതാണ് കക്കട്ടിലിന്റെ പല കഥാപാത്രങ്ങളും. കഥാകാരന്റെ തോളില്‍ കയ്യിട്ടുനടക്കുന്ന ഇവര്‍ വായനക്കാര്‍ക്ക് ഒരിക്കലും അപരിചിതരായില്ല.

നര്‍മത്തിന്റെ നനവൂറുന്ന മനസ്സുമായി നടന്ന കഥാകാരന്‍ സ്വന്തം നാടായ നാദാപുരത്തിന് വന്നുചേര്‍ന്ന വിപര്യയത്തില്‍ ദുഃഖിതനായിരുന്നു. തന്റെ നാട് കലാപങ്ങളുടെ പേരില്‍ അറിയപ്പെടുന്നതില്‍ അസ്വസ്ഥനുമായിരുന്നു. ‘നാദാപുരം’ എന്നത് കക്കട്ടിലിന്റെ ഒരു കഥയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കോളേജില്‍ ഒരുമിച്ചുപഠിച്ച കൂട്ടുകാരന്‍ ജയപാലനെത്തേടിയെത്തുന്ന അപരിചിതന് നാദാപുരത്ത് ലഭിക്കുന്നത് വലിയ സ്‌നേഹവും സ്വീകരണവുമാണ്. എന്നാല്‍ പെട്ടെന്നാണ് അന്തരീക്ഷം മാറുന്നത്. ജയപാലന്റെ വീട്ടിലെത്താന്‍ തന്നെ സഹായിച്ച സുമോഹനനെ അയാളെ തനിക്ക് പരിചയപ്പെടുത്തിയ മുത്തുക്കോയ കൊലപ്പെടുത്തുന്നത് അപരിചിതന് കേള്‍ക്കേണ്ടിവരുന്നു.

‘മായക്കണ്ണന്‍’ എന്ന കഥയിലും നാദാപുരത്തിന്റെ വേദനകളാണ് കക്കട്ടില്‍ പങ്കുവയ്‌ക്കുന്നത്. കഥയിലെ അഷറഫ് എന്ന ആഖ്യാതാവിനെത്തേടി ഒരിക്കല്‍ സഹപാഠിയായിരുന്ന കണ്ണന്‍ വരുന്നു. ഇരുവരുംചേര്‍ന്ന് കണ്ണന്റെ അത്ഭുതസിദ്ധികള്‍കൊണ്ട് കലാപം അടിച്ചമര്‍ത്തുന്നു. എന്നാല്‍ കഥയുെട അവസാനം കണ്ണനെ കലാപകാരികള്‍ കൊല്ലുന്നു. കലാപങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍നിന്ന് ബോധപൂര്‍വം മറച്ചുപിടിക്കപ്പെടുന്ന അപ്രിയസത്യങ്ങളിലേക്കും കക്കിട്ടിലിന്റെ ഈ കഥ വിരല്‍ചൂണ്ടുന്നു. നാദാപുരത്തിന്റെ കഥാകാരന്‍ എന്നും കക്കട്ടിലിനെ വിശേഷിപ്പിക്കാം.

ബാലകൃഷ്ണന്‍ എന്ന യുവാവിന് തന്റെ ക്വട്ടേഷന്‍ സംഘത്തില്‍ ജോലിനല്‍കാമെന്ന് കോയക്കുട്ടി ഹാജി പറയുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു. ”അവസാനം തനിക്കൊരു പണികിട്ടിയിരിക്കുന്നു. ക്വട്ടേഷന്‍, അതെന്തായാലും ജീവിക്കാന്‍ അതുമതി” എന്ന് ചിന്തിക്കുന്ന ഈ യുവാവ് നന്മകള്‍ കെട്ടുപോകുന്ന ഒരുകാലത്തിന്റെ പ്രതിനിധിയാണ്.

ആര്‍ദ്രതയാണ് കക്കട്ടില്‍ കഥകളുടെ മുഖമുദ്ര. സ്‌നേഹവും സമാധാനവും സൗഹാര്‍ദ്ദവും പുലരുന്ന ഒരു കാലത്തെ മനസ്സില്‍ താലോലിച്ചുനടന്ന ഈ അധ്യാപകന്‍ ആരോടും പരിഭവിക്കാതെതന്നെ പല ശരികളും മുഖംനോക്കാതെ വിളിച്ചുപറയുമായിരുന്നു. പലരുടെയും എഴുത്തിനെക്കുറിച്ചുള്ള നിശിതമായ വിലയിരുത്തലുകള്‍ സംഭാഷണത്തിനിടെ കടന്നുവരാറുണ്ട്.

മറ്റൊരു അക്ബറിന്റെ പേരും എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ടുള്ളതിനാല്‍ ചിലപ്പോഴൊക്കെ അറിയാതെ ആളുമാറി കക്കട്ടിലിനും കോള്‍ പോകുമായിരുന്നു. മറ്റുപലരുടെയും കാര്യത്തിലാണെങ്കില്‍ ഇങ്ങനെ സംഭവിച്ചാല്‍ ചെറിയൊരു ക്ഷമപറഞ്ഞ് കോള്‍ കട്ടുചെയ്യുകയാണ് പതിവ്. എന്നാല്‍ അങ്ങേത്തലയ്‌ക്കല്‍ കക്കട്ടിലിന്റെ സ്‌നേഹമസൃണമായ ശബ്ദം കേള്‍ക്കുമ്പോള്‍ അറിയാതെ സംഭാഷണം നീണ്ടുപോകുമായിരുന്നു. ഇനിയതിനാവില്ലെന്ന തിരിച്ചറിവ് ദുഃഖകരമാണ്.

അക്ബര്‍ കക്കട്ടിലിന്റെ ഒരു പുസ്തകത്തിന്റെ പേര് ”നോക്കൂ, അയാള്‍ നിങ്ങളില്‍ തന്നെയുണ്ട്” എന്നാണ്. സൗഹൃദാനുഭവങ്ങള്‍ സരസമായി വിവരിക്കുന്നതാണ് ഉള്ളടക്കം. നാടിന് നഷ്ടമാകുന്ന നന്മകളെക്കുറിച്ച് നിശബ്ദമായി നിലവിളിക്കുകയും വ്യക്തിബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തുകയും ചെയ്തിരുന്ന കക്കട്ടിലിനെക്കുറിച്ചും ഇപ്പോള്‍ ഇങ്ങനെ പറയാം: പ്രിയ സുഹൃത്തേ അയാള്‍ നിങ്ങളില്‍ തന്നെയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.