നാളിതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഏതു വസ്തുതയും ആദ്യമായി കേള്‍ക്കുമ്പോള്‍ നമുക്ക് ആശ്ചര്യം തോന്നും. ആത്മാവിനെപ്പറ്റിയും പരമാത്മാവിനെപ്പറ്റിയും ആദിപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെപ്പറ്റിയും എത്ര വിശദമായി കേട്ടാലും ”ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല” എന്നുപറയുന്നവര്‍ ധാരാളമുണ്ട്.
ഭഗവാനെ ഭജിച്ച് പാപങ്ങള്‍ നശിക്കുകയും ഭഗവാന്റെ അനുഗ്രഹം നേടുകയും ചെയ്ത വ്യക്തികള്‍ക്കു മാത്രമേ ആത്മീയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റുള്ളവര്‍ക്കു വിശദീകരിച്ചുകൊടുക്കാനും കഴിയുകയുള്ളൂ എന്നത്രെ ആചാര്യന്മാരുടെ മതം.
”മഹതാ തപസാ ക്ഷീണപാപഃ
ഉപചിത പുണ്യഃ പശ്യതി, വദതി, ശൃണോതി
(= മഹത്തായ തപസ്സുകൊണ്ട് പാപം നശിച്ച് പുണ്യം നേടിയവര്‍ യഥാര്‍ത്ഥമായി അറിയുന്നു, യഥാതഥമായി പറയുന്നു, കേള്‍ക്കുകയും ചെയ്യുന്നു)എന്നു ശ്രീരാമാനുജാചാര്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: