കോട്ടയം: കഞ്ചാവും ലഹരി ഉല്‍പ്പന്നങ്ങളും വില്ക്കാന് ശ്രമിക്കുന്നതിനിടയില്‍ മധ്യവയസ്ക എക്സൈസിന്റെ പിടിയിലായി. മിനച്ചില്‍ ളാലം ഓണാട്ട് തൈപറമ്പില്‍ പൊന്നമ്മയാണ് (52) പിടിയിലായത്. 1.1 കിലോ ഗ്രാം കഞ്ചാവും 50 പായ്ക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പാമ്പാടി മണര്‍കാട് കാവുംപടി ജംഗ്ഷനില്‍ വച്ചാണ് പൊന്നമ്മ പാമ്പാടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുവാനായി വരുന്ന വഴിയാണ് ഇവര്‍ പിടിയിലാകുന്നത്. വിദ്യാര്‍ത്ഥികള്‍ ചമഞ്ഞു പാമ്പാടി റേഞ്ചിലെ എക്സ്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി. വൈ ചെറിയാന്, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ മാമ്മന്‍ സാമുവല്‍, വികാസ്, കെ. എന്‍ വിനോദ് എന്നിവര്‍ നടത്തിയ നീക്കത്തിലാണ് പൊന്നമ്മ പിടിയിലായത്. വര്‍ഷങ്ങളായി പൊന്നമ്മ കഞ്ചാവ് വില്‍പ്പന നടത്തി വരുന്നതായി എക്സൈസ് അറിയിച്ചു. പൊന്നമ്മയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: