സുജിത്തിനെ വെട്ടികൊണ്ടിരുന്നപ്പോള്‍ ‘നീയൊക്കെ ഞങ്ങളുടെ സഖാവിനെ അറസ്റ്റ്ചെയ്യു’മെന്നു സിപിഎമ്മിന്റെ കൊലയാളികള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് നാട്ടുകാരും വീട്ടുകാരും എല്ലാം കേട്ടതാണ്. അപ്പോള്‍ എങ്ങനാ കോടിയേരി ഇതു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധമെന്നു പച്ചക്കള്ളം പറയുന്നത്. ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എങ്ങനെ ഒരുഉളിപ്പുമില്ലാതെ മാധ്യമത്തിന്റെ മുമ്പില്‍ ഇങ്ങനെ പച്ചകള്ളം പറയാന്‍ സാധിക്കുന്നു?
മനോജ് മേനോന്
പാര്‍ട്ടിക്കു ഒരു ബന്ധവും ഇല്ല, വര്‍ഷങ്ങളായുള്ള സ്ഥിരം പല്ലവി, ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും ഇതായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് പിടിക്കുന്നവരെല്ലാം പാര്‍ട്ടിക്കാരും ഇതെങ്ങനെ സംഭവിക്കുന്നു?
ബാബു ദാമോദരന്‍
സുജിത്ത് എനിക്ക് ആരുമല്ല? പക്ഷേ ഇന്ന് ചാനലില്‍ സുജിത്തിന്റെ പെറ്റമ്മയുടേയും അച്ഛന്റേയും കരച്ചിലില്‍ ഞാന്‍ തകര്‍ന്നുപോയി, എന്റെ സഖാക്കളെ, ഇരുളിന്റെ മറവില്‍ സ്വന്തം അമ്മയുടേയും അച്ഛന്റേയും മുന്നില്‍വച്ച് മകനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സുവരുന്നു, സഖാക്കളെ? ഇതാണോ നിങ്ങളുടെ നേതാവ് പറഞ്ഞുനടക്കുന്ന നവകേരളം? അമ്മമാരുടെ ശാപംപേറി ഒരു ജയരാജന് ജയിലില്‍ കേറിയിട്ടും, നിങ്ങള്‍ക്ക് കൊതിതീര്‍ന്നില്ലേ സഖാക്കളെ? എത്ര പേരെയാണ് രാത്രിയുടെ മറപ്പറ്റി നിങ്ങള്‍ വെട്ടിക്കൊന്നത്? നിങ്ങള്‍ക്കുമില്ലേ അമ്മയും അച്ഛനും? നിരപരാധികളെ കൊല്ലാനാണോ നവകേരളമാര്‍ച്ച് നടത്തിയത്? പിണറായി താങ്കളെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും? അടുത്ത ജനവിധിയെ ഞങ്ങള്‍ക്ക് ഭയമാണ്. കാരണം താങ്കളെപ്പോലുള്ളവരെ ഈ നാട്ടിലെ അമ്മമാര്‍ക്ക് ഭയമാണ്, വെറുപ്പാണ്. അവരുടെ ശാപം എന്നും നിങ്ങളുടെ മനസമാധാനം കെടുത്തും.
ഗിരീഷ് കുളക്കട
പ്രതികരിക്കാൻ ഇവിടെ എഴുതുക: