Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യന്റെ നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 08:27 pm IST
in Samskriti

ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍, നഗരങ്ങളാവട്ടെ മനുഷ്യനിര്‍മ്മിതവും എന്നു പറയാറുണ്ട്. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാജീവജാലങ്ങള്‍ക്കും അവരുടേതായ ഒരു സ്ഥാനമുണ്ട്. കാടിനും പുഴയ്‌ക്കും മലയ്‌ക്കുമെല്ലാം അവയുടെ സ്ഥാനമുണ്ട്, ധര്‍മ്മമുണ്ട്. ജീവജാലങ്ങള്‍ക്കുള്ള ആഹാരത്തിന് പ്രകൃതി വക കരുതിയിട്ടുണ്ട്.

പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളതാക്കിമാറ്റാനും അങ്ങനെ പ്രകൃതി സംരക്ഷിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥത കാരണം പ്രകൃതി സമ്പത്തുകളില്‍ ക്രമാതീതമായ മാറ്റം സൃഷ്ടിക്കുമ്പോള്‍ പ്രകൃതിയുടെ താളം തെറ്റും. അതിന്റെ ഫലം ജീവജാലങ്ങളും മനുഷ്യനും അനുഭവിക്കുന്നു.

ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകുന്ന ചില സ്ഥലങ്ങളില്‍ ജനപ്പെരുപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി വളരെയേറെ മലിനമാകും. രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ആശുപത്രികള്‍ നിര്‍മ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

ഇന്ന് സര്‍വ്വത്ര മാലിന്യങ്ങളാണ്. വായുവും വെള്ളവും ആഹാരവസ്തുക്കളും മാലിന്യം നിറഞ്ഞതാണ്. ലാഭത്തിനുവേണ്ടി ചേര്‍ക്കുന്ന മായങ്ങള്‍ നമ്മുടെ ആഹാരവസ്തുക്കളെ വിഷപദാര്‍ത്ഥങ്ങളാക്കി മാറ്റിയിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ചിരിക്കുന്നതിനാല്‍ ഭൂമി വരളുന്നു. പുഴകള്‍ നീര്‍ച്ചാലുകളായിത്തീരുന്നു. ചപ്പുചവറുകളും പഴത്തൊലികളും കുപ്പികളും സിഗരറ്റുകുറ്റികളും നഗരങ്ങളുടെ മുഖങ്ങളെ വികൃതമാക്കുന്നു.

നമ്മുടെ തിക്താനുഭവങ്ങളില്‍ നിന്ന് മോചനത്തിനുവേണ്ടിയുളള പ്രയത്‌നത്തില്‍ ശരിയായ പ്രവൃത്തികളും ശരിയായ തീരുമാനങ്ങളും നമ്മള്‍ സ്വീകരിക്കണം. എല്ലാ തലങ്ങളിലും അവ ഉണ്ടാകണം സര്‍ക്കാര്‍ തലത്തില്‍, സംഘടനാ തലത്തില്‍, വ്യക്തികളുടെ തലത്തില്‍ ഒറ്റയ്‌ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് ആവശ്യമാണ്. ശുചിത്വത്തിന്റെ പാഠങ്ങള്‍ ബാല്യത്തില്‍തന്നെ ആരംഭിക്കണം. വീടും പരിസരവും ശുചിയായി സംരക്ഷിക്കുന്ന കുട്ടികള്‍ പരിസ്ഥിതിയേയും സംരക്ഷിക്കും.

വിദേശസംസ്‌കാരത്തെ സംരക്ഷിക്കാന്‍ വെമ്പുന്ന നമ്മുടെ ഇളം തലമുറ വിദേശികളുടെ ശുചിത്വബോധവും അധ്വാനശീലവും അനുകരിക്കുമെങ്കില്‍ അതു വലിയ നേട്ടമായിത്തീരും. വിദ്യാലയങ്ങളുടേയും ആശുപത്രികളുടേയും പരിസരം മലിനമാക്കാതെ നമ്മള്‍ സൂക്ഷിക്കണം. നാടിനെ മലിനവിമുക്തമാക്കുന്നതില്‍ ഭരണകര്‍ത്താക്കളും ജനങ്ങളും ഒരുപോലെ പങ്കാളികളാകണം. അതിന് ബോധവത്കരണത്തിന്റെ അന്തരീക്ഷം നാട്ടില്‍ ഉണ്ടാകണം. പത്രങ്ങളും ടിവിയും മറ്റു മാധ്യമങ്ങളും ഇതിന് പ്രചോദനം നല്‍കണം.

ജലാശയങ്ങളും കാവുകളും സംരക്ഷിക്കുന്നതിന്റെയും വായുവും വെള്ളവും മലിനമാക്കാതെ സൂക്ഷിക്കുന്നതിന്റേയും പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കണം. മലിനീകരണത്തിന്റെ മൂലകാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. താല്‍ക്കാലിക സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് ഉപരിയായി സമൂഹത്തിന്റേയും ഭാവി തലമുറകളുടേയും താല്‍പര്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വലിയ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുക.

ചെടികളെയും വൃക്ഷങ്ങളേയും കാടുകളേയും പുഴകളേയും എല്ലാം ഈശ്വരരൂപമായിക്കണ്ട് സ്‌നേഹിക്കുവാനും ആരാധിക്കുവാനും പഠിപ്പിച്ച ഒരു സംസ്‌കാരമാണ് നമുക്കുള്ളത്. മതവും പ്രായോഗികതയും യുക്തിചിന്തയും സമ്മേളിച്ച ഒരു സംസ്‌കാരമായിരുന്നു അത്. ഈശ്വരന്‍ ആകാശത്തിനപ്പുറം പ്രപഞ്ചത്തില്‍ ഇരിക്കുന്ന ആളല്ല, അവിടുന്ന് സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു. പ്രകൃതിയോടും സഹജീവികളോടും ഇണങ്ങിജീവിക്കുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ. മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെ ഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗ്ഗമായിത്തന്നെ നിലനില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.