തിരുവനന്തപുരം: സിയാചിനിലെ ഹിമപാതത്തില്‍ പെട്ട് വീരമൃത്യു വരിച്ച കൊല്ലം മണ്ട്രോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി. സുധീഷിന് ജന്മനാട് വിട നല്കി. സുധീഷ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണ്‍റോതുരുത്ത് ഗവ.എല്‍.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം 101 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലെത്തിച്ചത്. സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. ഇതിന് ശേഷം പൂര്‍ണ സൈനികബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയില്‍ ബ്രഹ്മപുത്രന്റെയും പുഷ്പവല്ലിയുടെയും മകനാണ് സുധീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: