ദില്ലിയിലെ അവസ്ഥ എന്താണെന്നു വച്ചാല്‍ ജെഎന്‍യു ഭാരതവിരുദ്ധ വിദ്യാര്‍ത്ഥികളെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെയും അവരെ അനുകൂലിക്കുന്നവരെയും എവിടെ കണ്ടാലും നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലുന്ന അവസ്ഥയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവര്‍ക്ക്.വോട്ടുരാഷ്ട്രീയം കളിക്കാന്‍ സ്വന്തം നാടിനെ ഒറ്റിക്കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെ നാട്ടുകാരുകേറി നിരങ്ങും അന്ന് ആരും കരുതിയില്ല. ആരൊക്കെ തല്ലുന്നുവോ അവരെയൊക്കെ എബിവിപിക്കാരായി മാറ്റുകയാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാരും.
ഇപ്പോള്‍ സത്യത്തില്‍ ഭാരതം ചിരിക്കുകയാണ്, ജനങ്ങളുടെ മുന്നില്‍ രാജ്യദ്രോഹികളെയും തീവ്രവാദ രാഷ്ട്രീയക്കാരെയും തുറന്നുകാട്ടാന്‍ കഴിഞ്ഞതില്‍ . ഡി.രാജയുടെ മകളെ രക്ഷിക്കാന്‍ വേണ്ടിയാണ് യച്ചൂരി സത്യത്തില്‍ രാജ്നാഥ് സിംഗിനെ കണ്ടതെന്ന് പൊതുവെ അടക്കംപറച്ചില്‍ ഉണ്ട്. പാകിസ്ഥാന് ജയ് വിളിച്ച രാജയുടെ മകളെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാലും കാണാനില്ല.
യച്ചൂരിയുടെ മകന് ബ്രിട്ടനിലും മകള്‍ അമേരിക്കയിലും. അപ്പോള്‍ നാട്ടുകാരുടെ മക്കള്‍ പഠിക്കാതെ നാട് തെണ്ടി മയക്കുമരുന്നും കഞ്ചാവും പോലീസിന്റെ തല്ലും ഒക്കെകൊണ്ട് ജീവിതം തുലഞ്ഞോട്ടെ എന്ന സാംസ്കാരിക അധപതനത്തിന്റെ രാഷ്ട്രീയമാണ് ഇവിടെ കാണുന്നത്. അല്ലങ്കില്‍ കാണിക്കുന്നത്. ഇതിനെയൊക്കെ ചാനലില്‍ വന്നിരുന്നു നെഞ്ചത്തടിച്ചു കിടന്നുചിലക്കാന് കുറെ വിഡ്ഢികളായ എംപി മാരും.യച്ചൂരിക്ക് കേരളം കിട്ടിയില്ലങ്കിലും ബംഗാള്‍ കിട്ടണം എന്നേയുള്ളൂ. അതിനാണ് ഈ പാക്കിസ്ഥാന് പ്രേമം. അതറിയാതെ ഇരിക്കുന്ന കൊമ്പു മുറിക്കാനാണ് കഥയറിയാതെ ആട്ടം കാണുന്ന കേരളത്തിലെ എംപിമാരും നേതാക്കളും.
ഹരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: