അടിമാലി:പഞ്ചായത്ത് ഭരണ സമിതിയില്‍ ഭിന്നത രുക്ഷം. ഇന്നലെ അടിമാലിയില്‍ നടന്ന യുഡിഎഫ് പാര്‍ലമെന്റില്‍ ബോര്‍ഡ് യോഗത്തില്‍ ഘടകകക്ഷികള്‍ വൈസ് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാന ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാതെ ഇത്തരത്തില്‍ മുന്നോട്ട് പോകുവാന്‍ കഴിയില്ലന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഭരണം തുടങ്ങിയ നാള്‍മുതല്‍ വൈസ് പ്രസിഡന്റ് ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഘടകക്ഷികളുടെ വിമര്‍ശനം. വൈസ് പ്രസിഡന്റ് അടിമാലി താലൂക്കാശുപത്രിയില്‍ അതിക്രമം നടത്തിയതാണ് ഘടകക്ഷികളില്‍ വ്യാപക പ്രതിഷേധത്തിന് കാരണം. ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാത്തതും യുഡിഎഫില്‍ അമര്‍ഷമുണ്ട്. മാലിന്യപ്രശനത്തില്‍ പല ഘട്ടത്തിലും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നും ഘടക കക്ഷികള്‍ കുറ്റപ്പെടുത്തുന്നു. 21 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് 10,എല്‍ഡിഎഫ് 9, രണ്ട് സ്വതന്ത്രന് എന്നിങ്ങനെയാണ് കക്ഷി നില. ഒരു സ്വതന്ത്രന് ഇടതുമുന്നണിയിലും ഒരാള്‍ വലതുമുന്നണിയിലും പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോള്‍ സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റിന്റെ ഏക പിന്തുണയിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഘടക കക്ഷികള്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: