ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭക്ഷ്യോത്പ്പാദനം 2015-16 വര്‍ഷത്തില്‍ 253.16 മില്ല്യണ്‍ ടണ്‍ എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ന്നേക്കും. ഗോതമ്പിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും ഉത്പ്പാദനത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
2013-14 വര്‍ഷത്തിലാണ് (ജൂലൈ മുതല്‍ ജൂണ്‍ വരെ) റെക്കോഡ് ഉത്പ്പാദനം 265.04 മില്യണ്‍ ടണ്‍ ഉണ്ടായത്. എന്നാല്‍ ചെറിയ കുറവുണ്ടായിരുന്നെങ്കിലും 252.02 മില്യണ്‍ ടണ്‍ ഉത്പ്പാദനം കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നു. മണ്‍സൂണിന്റെ കുറവുണ്ടായിരുെന്നങ്കിലും മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. ഗോതമ്പിന് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാലാവസ്ഥയില്‍ വലിയ വ്യതിയാനം പ്രതീക്ഷിക്കുന്നില്ലെന്നും കൃഷിമന്ത്രി രാധാമോഹന്‍ സിങ് പറഞ്ഞു. അതേസമയം, മഴയുടെ കുറവുമൂലം പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
















