മുംബൈ: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹാര്‍ദ്ദവും ദൃഢപ്പെടുത്താന്‍, ജപ്പാന്‍ കമ്പനികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഭാരതത്തിലേക്കു മാറ്റുകയാണ് ചെയ്യേണ്ടതെന്ന് കേന്ദ്ര വ്യവസായനയ പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത്. മേക് ഇന്ത്യാ വാരത്തിന്റെ പരിപാടിയില്‍ മുംബൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബേയുടെ ഉപദേശകന്‍ പങ്കെടുത്ത പ്രത്യേക പരിപാടിയില്‍ അമിതാഭ് കാന്ത് പറഞ്ഞു, നിങ്ങള്‍ക്ക് ഭാരത വിപണി, ലോക വിപണി പിടിച്ചെടുക്കാന്‍ ഒരേയൊരു മാര്‍ഗമേ ഉള്ളൂ, നിങ്ങളുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ ഇവിടെയാക്കുക. അതിന് ഭാരതത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയും നല്‍കാമെന്നും കാന്ത് പറഞ്ഞു.
















