ന്യൂദല്‍ഹി: വിശിഷ്ട വ്യക്തികളുടെ സുരക്ഷയ്‌ക്ക് നിയോഗിച്ചിരുന്ന 600 കമാണ്ടോകളെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
എന്‍എസ്ജിയുടെ കീഴിലുള്ള സ്‌പെഷല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പിലെ മൂന്നു സംഘങ്ങളെ വിശിഷ്ട വ്യക്തികളുടെ സുരക്ഷയ്‌ക്കാണു നിയോഗിച്ചിരുന്നത്. ഇവരില്‍ രണ്ടുസംഘത്തെയാണ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കുന്നത്. അവര്‍ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായിരിക്കും.
















